
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,560 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,570 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്നലെ ഉയർന്ന ഇടിഞ്ഞ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.
ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,982.23 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ വില വർദ്ധനവ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്. വിവാഹ സീസണുകൾ അടുത്തു വരുന്നതിനാൽ, സ്വർണവില കൂടിയേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Also Read: ‘ദി കേരള സ്റ്റോറി’ക്ക് പൂട്ടിടാനൊരുങ്ങി സിപിഎം: നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 80.20 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 641 രൂപയും, 10 ഗ്രാം വെള്ളിക്ക് 802 രൂപയുമാണ് വില. ഒരു കിലോ വെള്ളിയുടെ ഇന്നത്തെ വിപണി നിലവാരം 80,200 രൂപയാണ്.
Post Your Comments