KeralaLatest NewsIndia

‘കേരളത്തിലെ ഞാൻ അടക്കമുള്ള യഥാർത്ഥ ഹിന്ദുക്കളും കേരള പൊതു സമൂഹവും മഅദനി ഉസ്താദിന് ഒപ്പം ആണ്’- കോൺഗ്രസ് പ്രവർത്തകൻ

കൊച്ചി : വൻ തുക ചിലവാക്കി താന്‍ നാട്ടിലേക്ക് വരുന്നില്ലെന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി അറിയിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. കർണാടക സർക്കാരിന് കൊടുക്കാൻ അത്രയും ഭീമമായ തുക തന്റെ കൈയ്യിൽ ഇല്ലെന്നും മദനി വ്യക്തമാക്കി. ഇതോടെ സംഘി ഭരണകൂടം ഉസ്താദിനെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകനായ ശ്രീദേവ് സോമൻ ആരോപിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

കേരളത്തിലെ ഞാൻ അടക്കമുള്ള യഥാർത്ഥ ഹിന്ദുക്കളും കേരള പൊതു സമൂഹവും മഅദനി ഉസ്താദിന് ഒപ്പം ആണ്… സംഘികൾക്ക് എതിരെ അവസാന ശ്വാസം വരെ ഞങ്ങൾ പോരാടും…
കേരളത്തിലേക്ക് വരാൻ അനുമതി ലഭിച്ചപ്പോൾ തന്നെ ആശങ്കകൾ ഏറെയായിരുന്നു. എന്നാൽ ഈ അന്യായത്തിലൂടെ മഅദനിയെ പരാജയപ്പെടുത്തി എന്നാണ് സംഘി ഭരണകൂടം കരുതിയിരിക്കുന്നത് എങ്കിൽ നിങ്ങൾക്ക് തെറ്റിയിരിക്കുന്നു..

ഈ കടുത്ത അന്യായത്തിൽ ഇടപെടുന്നിലെന്ന് വിധി വന്നതിന് ശേഷമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ മാത്രം മതി സംഘി ഭരണകൂടമേ നിങ്ങൾ എത്രത്തോളം പരാജയപ്പെട്ടു എന്നറിയാൻ!
പ്രാർത്ഥനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button