Latest NewsKerala

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ടു: മാപ്പെഴുതി നൽകാത്തത് കൊണ്ട് അറസ്റ്റ് ചെയ്ത് ഫോണ്‍ പിടിച്ചെടുത്തെന്ന് ശ്രീദേവ് സോമൻ

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍.എസ് എസിനുമെതിരെ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിന് പിണറായി വിജയൻറെ പോലീസ് തന്നെ അറസ്റ്റ് ചെയ്യുകയും മൊബൈൽ ഫോൺ പിടിച്ചു വെക്കുകയും ചെയ്തതായി കോൺഗ്രസ് അനുഭാവിയായ ശ്രീദേവ് സോമന്റെ പരാതി. ഫേസ്ബുക്കിലാണ് ശ്രീദേവിന്റെ ആരോപണം.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

RSS നും നരേന്ദ്രമോദിക്കും എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയന്റെ പോലീസ് രണ്ടു ദിവസം മുമ്പ് എന്നെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും അറസ്റ്റ് ചെയ്യുകയും എന്റെ മൊബൈൽ ഫോണും സിം കാർഡും അന്യായമായി കസ്റ്റഡിയിൽ എടുക്കുകയും എനിക്കെതിരെ കേസെടുക്കുകയും ചെയ്തു. കേസെടുക്കാതിരിക്കാൻ Rss മത തീവ്രവാദികൾക്ക് മാപ്പു എഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാനും നരേന്ദ്രമോദിക്ക് എതിരെ ഞാനിട്ട ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യാനും ശൂരനാട് SHO Joseph leon എന്നോട് ആവശ്യപ്പെട്ടത്.

ഞാനൊരു കോൺഗ്രസ് പ്രവർത്തകനാണ് അതുകൊണ്ട് തന്നെ നരേന്ദ്രമോദിയോടും RSS മത തീവ്രവാദികളോടും ഞാൻ ഒരിക്കലും മാപ്പും പറയില്ല നരേന്ദ്രമോദിക്ക് എതിരെ ഞാനിട്ട ഫേസ്ബുക്ക് പോസ്റ്റും ഡിലീറ്റ് ചെയ്യില്ല എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ശൂരനാട് SHO Joseph Leon എനിക്കെതിരെ കേസെടുക്കുകയും എന്റെ ഫോണും സിം കാർഡും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വളരെ മോശമായിട്ട് ആണ് ശൂരനാട് SHO Joseph Leon എന്നോട് പെരുമാറിയത്..

RSS നും നരേന്ദ്രമോദിക്കും എതിരെ പോസ്റ്റിട്ടതിന്റെ പേരിൽ എനിക്കെതിരെ കേസെടുത്ത വിവരം അറിഞ്ഞ സമയം മുതൽ എനിക്ക് വേണ്ട എല്ലാ സഹായവും ചെയ്തു തന്ന കേരളത്തിന്റെ ജനകീയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സാറിനും അദ്ദേഹത്തിന്റെ ഓഫീസിനും പ്രതിപക്ഷ നേതാവിന്റെ PA മുൻ കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി A A Ajmal ഇക്കയ്ക്കും. കെ പി സി സി പ്രസിഡന്റ് ശ്രീ കെ സുധാകരൻ സാറിനും പ്രിയപ്പെട്ട Reneesh ഏട്ടനും Soumya ചേച്ചിക്കും കരുനാഗപ്പള്ളി MLA സി ആർ മഹേഷ് അണ്ണനും..

കേസെടുത്ത സമയം മുതൽ എനിക്ക് ജാമ്യം എടുക്കാൻ വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്ന പ്രിയ സുഹൃത്ത് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി Suhail Ansary ക്കും ഞാൻ എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു. എന്റെ അവസാന ശ്വാസം വരെ RSS വിരുദ്ധ പോരാട്ടം തുടരും… കൂടെ നിന്ന കോൺഗ്രസ് മുസ്ലിം ലീഗ് സഹപ്രവർത്തകർക്ക് നന്ദി… പ്രിയപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സാറിനെ ഇന്ന് നിയമസഭയിൽ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നു കണ്ടു…

shortlink

Related Articles

Post Your Comments

Related Articles


Back to top button