തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ക്യാമറ ഇടപാടിൽ ടെണ്ടർ ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍റെ ഭാര്യാ പിതാവിന്‍റെ ബിനാമിയ്ക്കാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു.
ക്യാമറ ടെൻഡർ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടർ രാംജിത്, ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണെന്നും ഇത് തെളിയിക്കാനുള്ള രേഖകൾ കേന്ദ്ര ഏജൻസികൾക്ക് നൽകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
പൂർണ്ണ നഗ്നരായി യുവതീയുവാക്കളുടെ അത്താഴ വിരുന്ന്: ലക്ഷ്യങ്ങൾ പലത്
ഇക്കാര്യങ്ങളൊന്നും ഇതുവരെ പ്രതിപക്ഷ നേതാക്കൾ പറയുന്നില്ലെന്നും പ്രതിപക്ഷ നേതാക്കളുടെ മൗനം മുഖ്യമന്ത്രിയെ സഹായിക്കുവാനാണെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. പരസ്പര സഹായ മുന്നണിയുടെ ലീഡർ ആണ് വിഡി സതീശനെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് വിവാദത്തിൽ പങ്കില്ല എന്ന് അദ്ദേഹം തന്നെ തെളിയിക്കണമെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments