Latest NewsNewsIndia

ബജ്റംഗ്ദള്‍ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി

കോണ്‍ഗ്രസിന് ആദ്യം ശ്രീരാമനായിരുന്നു പ്രശ്നം, ഇപ്പോള്‍ ജയ് റാം വിളിക്കുന്നവരും പ്രശ്‌നക്കാരാണ്

ബെംഗളൂരു: ബജ്‌റംഗ്ദള്‍ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന് ശ്രീരാമനായിരുന്നു പ്രശ്നം. ഇപ്പോള്‍ ജയ് റാം വിളിക്കുന്നവരും പ്രശ്‌നക്കാരാണെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി.

Read Also: വർഗീയ വിഷം തുപ്പാനുള്ള ശ്രമങ്ങളെ ജനങ്ങൾ ചവറ്റുകൊട്ടയിലെറിയും: പി എ മുഹമ്മദ് റിയാസ്

ഹനുമാനെ ആരാധിക്കുന്നവരെ നിരോധിക്കുമെന്ന തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകയിലെ സംസ്‌കാരത്തിനെതിരെ നില്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കര്‍ണാടകയിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

അതേസമയം, 50% സംവരണ പരിധി 70% ആക്കി ഉയര്‍ത്തുമെന്നും മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രിക അവകാശപ്പെടുന്നു. സംഘപരിവാര്‍ സംഘടന ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനവും കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button