KeralaLatest NewsNews

വർഗീയ വിഷം തുപ്പാനുള്ള ശ്രമങ്ങളെ ജനങ്ങൾ ചവറ്റുകൊട്ടയിലെറിയും: പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പത്രസമ്മേളനം വിളിച്ച് പറഞ്ഞ കാര്യങ്ങൾ ലജ്ജാകരമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപിയും സംഘപരിവാർ സംഘടനകളും കേരളത്തിൽ വിഷം തുപ്പാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘ദ കേരള സ്റ്റോറി’ ചിത്രത്തിന് പിന്നിൽ സംഘപരിവാർ അജണ്ടയാണെന്ന് വ്യക്തമാണ്. ഈ ശ്രമങ്ങളെ കേരളത്തിലെ ജനങ്ങൾ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ഓഡിയോ ടേപ്പ് വിവാദം: വിലകുറഞ്ഞ രാഷ്ട്രീയത്തിന് സമയമില്ല, പ്രതികരണവുമായി എംകെ സ്റ്റാലിൻ

ജനങ്ങളെ ഭിന്നിപ്പിക്കാനും സ്പർദ്ധ വളർത്താനും ഐക്യത്തോടെ നിലനിൽക്കുന്ന കേരളത്തെ വിവിധ ചേരികളാക്കി മാറ്റാൻ ബിജെപി സ്‌പോൺസർ ചെയ്യുന്ന പ്രവർത്തനമാണിതെന്ന് കഴിഞ്ഞ ദിവസം സുരേന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിലൂടെ വ്യക്തമാണ്. ഇന്ത്യയിൽ ഏറ്റവും അധികം ടൂറിസം വളരുന്നത് കേരളത്തിലാണ്. കേരളത്തിലേക്ക് ജനങ്ങൾ വരാനുള്ള പ്രധാന കാരണം ഇവിടുത്തെ പ്രകൃതി രമണീയത കൊണ്ട് മാത്രമല്ല മറിച്ച് കേരളത്തിലെ ജനങളുടെ ആതിഥേയ മര്യാദയും മതസൗഹാർദ്ദ അന്തരീക്ഷവും കേരള ജനതയുടെ മതനിരപേക്ഷ മനസ്സുമാണ്. അങ്ങനെയുള്ള കേരളത്തെ വക്രീകരിക്കാനും ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനും പരസ്യമായി പിന്തുണ അറിയിച്ചിരിക്കുകയാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ല, സർക്കാരിന് വിലക്കാൻ കഴിയില്ല, ജനങ്ങൾ ബഹിഷ്കരിക്കണം: സജി ചെറിയാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button