
ഡൽഹി: ‘ദ കേരള സ്റ്റോറി’ എന്ന സിനിമയുടെ ലക്ഷ്യം കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയെന്നതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സിനിമ നിരോധനത്തിന് എതിരാണ്.
എന്നാല്‍, കേരള സ്റ്റോറിയുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്നും യെച്ചൂരി പറഞ്ഞു. ‘ദ കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനി കോടതിയിൽ കാണാം: കേസ് കൊടുത്ത് വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂവെന്ന് സ്വപ്‌ന
‘കേരളത്തിന്റെ യഥാർത്ഥ സ്റ്റോറിയുമായി ബന്ധമില്ലാത്തതാണ് സിനിമ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ലൗ ജിഹാദ് എന്ന വാക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം സിനിമകള്‍ യഥാർത്ഥവുമായി ഒരു ബന്ധവുമില്ലാത്തതാണ്. കേരളത്തിലെ ജനങ്ങള്‍ ഇത്തരം വിഭജന രാഷ്ട്രീയത്തെ എതിര്‍ത്തവരാണ്’, യെച്ചൂരി വ്യക്തമാക്കി.
Post Your Comments