കൊച്ചി: കേരള സ്റ്റോറി സിനിമയുടെ ട്രെയിലർ ഉയർത്തിവിട്ട വിവാദം ഇനിയും അവസാനിച്ചിട്ടില്ല. സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിക്കണമെന്ന ആവശ്യവുമായി പ്രതിഷേധിച്ച ഇടത്-വലത് നേതാക്കളെ പരിഹസിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ രംഗത്ത്. പിണറായി മുതൽ കോൺഗ്രസ് ഉന്നതർ തുടങ്ങി കാന്തപുരം വരെ ഭയക്കുന്നത് ഒന്നും പുറത്തുവരരുത് എന്നായിരുന്നുവെന്നും, എന്നാൽ ഒരൊറ്റ സിനിമയുടെ ട്രെയിലർ വഴി ലവ് ജിഹാദ്, ആടുമേയ്ക്കൽ എല്ലാം ചർച്ച ആയെന്ന് പറയുകയാണ് രാമസിംഹൻ.
സുന്നത്ത് ചെയ്യപ്പെട്ട രാഷ്ട്രീയമാണ് തങ്ങളുടേതെന്ന് കോൺഗ്രസ്സും, കമ്മ്യുണിസ്റ്റുകളും പച്ചയ്ക്ക് പറഞ്ഞുവെന്നും, സിനിമ റിലീസ് ആരും ശ്രദ്ധിക്കാതെ നടന്നിരുന്നെങ്കിൽ ഇവരെ തിരിച്ചറിയാൻ പറ്റുമായിരുന്നോ എന്നും അദ്ദേഹം ചോദിക്കുന്നു. ജിഹാദികളും കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഒരേ തൂവല്പക്ഷികളാണെന്ന് തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവർത്തകരെയും അദ്ദേഹം വിമർശിക്കുന്നുണ്ട്.
രാമസിംഹൻ അബൂബക്കറുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
എന്താണ് കേരളാ സ്റ്റോറിയുടെ ഉദ്ദേശം അത് സാധിച്ചു കഴിഞ്ഞു.. ലവ് ജിഹാദ്, ആടുമേയ്ക്കൽ ചർച്ച… പിണറായി മുതൽ കോൺഗ്രസ് ഉന്നതർ തുടങ്ങി കാന്തപുരം വരെ ഭയക്കുന്നതെന്താണ്, ഒന്നും പുറത്തു വരരുത്.. ദാണ്ടേ കിടക്കുന്നു എല്ലാം പുറത്ത്… ഇനീപ്പോ സിൽമാ കണ്ടില്ലേലും പ്രശ്നമില്ല… ജിഹാദികൾക്ക് എണ്ണയിട്ട് തടവുന്നതാരാണെന്ന് ഹൈന്ദവർക്കും, ക്രിസ്ത്യാനികൾക്കും പച്ചയ്ക്ക് മനസ്സിലായി… സുന്നത്ത് ചെയ്യപ്പെട്ട രാഷ്ട്രീയമാണ് തങ്ങളുടേതെന്ന് കോൺഗ്രസ്സും, കമ്മ്യുണിസ്റ്റുകളും പച്ചയ്ക്ക് പറഞ്ഞു.. സിനിമ റിലീസ് ആരും ശ്രദ്ധിക്കാതെ നടന്നിരുന്നെങ്കിൽ ഇവരെ തിരിച്ചറിയാൻ പറ്റുമായിരുന്നോ???
അതിലേറെ ഇഷ്ടപ്പെട്ടത് മാധ്യമ മുറിയന്മാരെയാണ് ?മത്സരമായിരുന്നു, എന്റേതാണ് ഏറ്റവും നല്ല മുറി, കണ്ടോ എന്റേത് പാതിയും മുറിച്ചതാ, നോക്കൂ എന്റേത് മൊത്തം മുറിച്ചതാ ??? എന്തൊരു മത്സരമായിരുന്നു.. ഹാഹഹ 32000,32000 എന്ന് കുരയ്ക്കുമ്പോൾ 72000 ഹൂറികളെ ഒരുമിച്ചു കിട്ടിയ സന്തോഷമായിരുന്നു ചിലർക്ക്,,, ?ചിലർക്ക് ഹൂറന്മാരെ കിട്ടിയ പ്രതീതിയും.. ഇതാണ് സിനിമയുടെ ലക്ഷ്യം അത് സാധിച്ചു…
എങ്ങിനെ സാധിക്കുന്നെടെ ഇതൊക്കെ? ഇനിയൊരു കാര്യം ഉറപ്പ് സ്വന്തം കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ക്രിസ്ത്യൻ കുടുംബങ്ങളും, ഹൈന്ദവ കുടുംബങ്ങളും ഒന്ന് ശ്രദ്ധിക്കും.. ജിഹാദികളെ മാത്രമല്ല കോൺഗ്രസുകാരെയും കമ്യുണിസ്റ്റുകളെയും.. മാപ്ര മാധ്യമങ്ങളെയും… കാരണം അവർ ഒരേ തൂവൽ പക്ഷികളാണെന്ന് തിരിച്ചറിയാൻ കേരള സ്റ്റോറി കാരണമായി.
Post Your Comments