AlappuzhaLatest NewsKeralaNattuvarthaNews

ചെന്നിത്തലയിൽ പാതിരാത്രിയിൽ ഇടിമിന്നൽ : വീടിന്റെ ഒന്നാം നിലയിൽ തീപിടുത്തം, ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

ചെന്നിത്തല തൃപ്പരുംതുറ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ ഷൈൻ ഭവനത്തിൽ സി.ജെ മാത്യുവിന്റെ വീടിനാണ് ഇടിമിന്നലേറ്റ് നാശനഷ്ടം സംഭവിച്ചത്

മാന്നാർ: ചെന്നിത്തലയിലുണ്ടായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. വീടിന്റെ ഒന്നാം നിലയിൽ തീ പിടിച്ച് ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. വീടിനും നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. ചെന്നിത്തല തൃപ്പരുംതുറ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ ഷൈൻ ഭവനത്തിൽ സി.ജെ മാത്യുവിന്റെ വീടിനാണ് ഇടിമിന്നലേറ്റ് നാശനഷ്ടം സംഭവിച്ചത്.

Read Also : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാധ്യത: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇന്ന് വെളുപ്പിനാണ് സംഭവം. മാത്യുവിനെ കൂടാതെ മരുമകൾ ലിനി, കൊച്ചുമക്കളായ റയാൻ, റോസൻ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ താഴത്തെ നിലയിലായിരുന്നു. അതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. ഒന്നാം നിലയിൽ ഉണ്ടായിരുന്ന തടിയിൽ തീർത്ത ഒരു ദിവാൻ കോട്ടും, കസേരകളും പൂർണ്ണമായും കത്തി നശിച്ചു. കൂടാതെ, ഇലക്ട്രോണിക് ഉപകരണങ്ങളും തുണികളും കർട്ടൻ ഉൾപ്പെടെയുള്ള സാധനസാമഗ്രികളും അഗ്നിക്കിരയായി.

സംഭവമറിഞ്ഞ് പൊലീസും ഗ്രാമപഞ്ചായത്ത് അംഗം ജി ജയദേവും സ്ഥലത്തെത്തി. പ്രകൃതി ദുരന്തത്തിന്റെ പട്ടികയിൽ പെടുത്തി വീടിനുണ്ടായ നാശനഷ്ടങ്ങൾക്ക് വേണ്ട നഷ്ടപരിഹാരം നൽകാൻ വേണ്ട നടപടികൾ ബന്ധപ്പെട്ട വകുപ്പ് സ്വീകരിക്കണം എന്ന് ജയദേവ് ആവശ്യപ്പെട്ടു. അതേസമയം, മാന്നാറിലെ വിവിധ വീടുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് ഉപകരണങ്ങളും ഇടിമിന്നലേറ്റ് നശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button