![](/wp-content/uploads/2023/05/untitled-26.jpg)
s‘മാറാ രോഗങ്ങൾക്ക് മറുമരുന്ന് മൂത്രം മാത്രം’ സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന ഒരു പരസ്യത്തിലെ വരികളാണിത്. വൈ.എം.സി.എയുടെ പരസ്യമാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കാരണമായിരിക്കുന്നത്. പരസ്യത്തെ പരിഹസിച്ച് അഭിഭാഷകൻ ശ്രീജിത്ത് പെരുമന രംഗത്ത്. ഇങ്ങനെ പോയാൽ ഭാവിയിൽ കെ. മൂത്രം പദ്ധതി കൂടെ പ്രതീക്ഷിക്കാമെന്ന് ശ്രീജിത്ത് പരിഹസിക്കുന്നു.
‘ഊപ്പിയിലെ അപരിഷ്കൃത ജനത കണ്ടുപഠിക്കട്ടെ, മാറാ രോഗങ്ങൾ പോലും നയാ പൈസ ചിലവില്ലാതെ മാറ്റുന്ന അത്യാധുനിക സാങ്കേതിക വിദ്യ.
കെ. മൂത്രം പദ്ധതി കൂടെ ഭാവിയിൽ പ്രതീക്ഷിക്കാം. കൂറ്റനാട് അപ്പം പദ്ധതിയിൽ മൂത്രവും ഉൾപെടുത്താൻ ഇവറ്റകൾ നിവേദനം നൽകിയേക്കും.
പരിണാമ സിദ്ധാന്തത്തെ അന്നുമുതൽ എതിർത്ത് വരുന്ന എല്ലാ ഊളകളും മൂത്രവും, തീട്ടവും തിന്ന് ജീവിക്കുന്ന പ്രബുദ്ധ കേരളം അതാകണം ലക്ഷ്യം’, ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments