AlappuzhaLatest NewsKeralaNattuvarthaNews

ബൈക്കും ലോറിയും കൂട്ടിയിടിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാരൻ മരിച്ചു

നഗരസഭ പത്തൊമ്പതാം വാർഡിൽ പൂതകുളത്ത് പി.വി.സുനി(52)യാണ് മരിച്ചത്

ചേർത്തല: ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ സ്വകാര്യ ആശുപത്രി ജീവനക്കാരൻ മരിച്ചു. നഗരസഭ പത്തൊമ്പതാം വാർഡിൽ പൂതകുളത്ത് പി.വി.സുനി(52)യാണ് മരിച്ചത്.

Read Also : സ്വന്തം അമ്മയെ അവരുടെ ഭക്തി കണ്ട് കുലസ്ത്രീ എന്ന് പരിഹസിക്കുന്ന മക്കളെ അവർ പാകപ്പെടുത്തുന്നത്, എതിർക്കപ്പെടണം: കുറിപ്പ്

ചേർത്തല പൊലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. ജോലിക്കായി പോകുമ്പോൾ സുനി സഞ്ചരിച്ചിരുന്ന
ബൈക്കിൽ അമിതവേഗത്തിലെത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : കേരളത്തിലേക്ക് വരാനുള്ള അബ്‌ദുൾ നാസർ മഅദനിയുടെ മോഹത്തിന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി

മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ലീന
മക്കൾ: അനന്തകൃഷ്ണൻ, പാർവ്വതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button