തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ. പബ്ലിക് ലൈബ്രറി ക്യാന്റീൻ ജീവനക്കാരനായ ജയ്സണ് ആണ് അറസ്റ്റിലായത്.
പാറ്റൂർ മൂലവിളാകത്ത് നടുറോഡിൽ വച്ച് ഇന്ന് ഉച്ചയോടെ യുവതി റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് സംഭവം. ബൈക്കിലെത്തിയ പ്രതി യുവതിയോട് അശ്ലീലചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു.
ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടറുടെ ഭാര്യയായ യുവതി, പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പർ പൊലീസിന് കൈമാറിയിരുന്നു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ജയ്സൺ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments