മുംബൈ: പിറന്നാള്‍ ദിനത്തില്‍ ഹിറ്റ്‌മാന്റെ വെടിക്കെട്ട് കാണാനെത്തിയ ആരാധകർക്ക് നിരാശയായിരുന്നു ഫലം. അഞ്ച് പന്തില്‍ മൂന്ന് റൺസുമായി രോഹിത് ശർമ്മയ്ക്ക് കളം വിടേണ്ടി വന്നു. സന്ദീപ് ശര്‍മ്മയായിരുന്നു രോഹിത്തിന്റെ വിക്കറ്റെടുത്തത്. മത്സരത്തിന് പിന്നാലെ രോഹിത്തിന്‍റെ വിക്കറ്റ് വലിയ വിവാദത്തിന് കാരണമായിരിക്കുകയാണ്. സഞ്‍ജു സാംസനെയാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്. സഞ്‍ജു ചതിച്ചുവെന്നും, ചതിയിലൂടെയാണ് രോഹിത്തിനെ പുറത്താക്കിയതെന്നുമാണ് ട്വിറ്ററിൽ വിമർശകർ പറയുന്നത്.
സന്ദീപ് ശര്‍മ്മയുടെ ബൗളിംഗില്‍ സ്റ്റംമ്പിന് തൊട്ട് പിന്നിലായാണ് രാജസ്ഥാന്‍റെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ നിന്നിരുന്നത്. രോഹിത്തിന്‍റെ ബെയ്ല്‍സ് മാത്രം ഇളക്കിയാണ് സന്ദീപ് എറിഞ്ഞ പന്ത് പോയത്. ചില ക്യാമറ ആംഗിളില്‍ നോക്കുമ്പോൾ പത്ത് ബെയ്ല്‍സിൽ തൊട്ടിട്ടില്ലെന്നും, മറിച്ച് സഞ്ജുവിന്‍റെ ഗ്ലൗസാണ് ബെയ്ല്‍സ് ഇളക്കിയതെന്നുമാണ് മുംബൈ ഫാൻസിന്റെ വാദം. ഇതോടെ ഈ ആംഗിളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സഞ്ജു വലിയ ചതിയാണ് കാണിച്ചതെന്നാണ് ഒരു വിഭാഗം ട്വിറ്ററില്‍ കുറിക്കുന്നുണ്ട്.
എന്നാല്‍, അങ്ങനെയല്ല എന്ന് മറ്റൊരു ആംഗിളിലുള്ള ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം ആരാധകര്‍ പ്രതികരിക്കുന്നുണ്ട്. രണ്ടാമത്തെ ആംഗിളില്‍ സഞ്ജുവിന്‍റെ ഗ്ലൗസും സ്റ്റംമ്പുകളും തമ്മില്‍ നല്ല അകലമുണ്ട്. എന്തായാലും മത്സരം കഴിഞ്ഞിട്ടും രോഹിത്തിന്റെ വിക്കറ്റ് പോയത് സംബന്ധിച്ച വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ ടീം ആറ് വിക്കറ്റിനാണ് വിജയിച്ചത്.
#Shame on you Umpire https://t.co/VUj65REgoo
— Rohit Sharma45 (@45_asish) May 1, 2023
Post Your Comments