തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി. തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുവെന്നും ക്ഷേമനിധി ബോർഡുകൾ വഴി പെൻഷൻ അടക്കമുള്ള വിവിധ ആനുകൂല്യങ്ങൾ നൽകിവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഏകീകൃത സിവിൽ കോഡ്, ബിപിഎൽ കുടുംബത്തിന് 5 കിലോ ധാന്യം; വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക
തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾക്കായി ലേബർ കമ്മീഷണറേറ്റ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ വിവിധ ഇടപെടലുകൾ നടത്തുന്നുണ്ട്. സന്തോഷമുള്ള തൊഴിലാളി സമൂഹം എന്നത് തന്നെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നയം. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കോർപ്പറേറ്റ് വത്കരണത്തിന്റെ ഈ കാലത്തും തൊഴിലാളി ക്ഷേമ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.
തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങൾ നേടാനും സംരക്ഷിക്കാനും തൊഴിലാളി യൂണിയനുകളുടെ സംഭാവന ചെറുതല്ല. ഏറ്റവും മികച്ച തൊഴിലുടമ – തൊഴിലാളി ബന്ധമാണ് കേരളത്തിൽ നിലവിലുള്ളത്. തൊഴിൽ തർക്കങ്ങൾ തുലോം കുറഞ്ഞു. തർക്കങ്ങൾ ഉണ്ടാകുകയാണെങ്കിൽ തന്നെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ അപ്പോൾ തന്നെ ഇടപെട്ട് പരിഹരിക്കുന്നുണ്ട്. മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്. തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദമാക്കാൻ വിവിധ ഇടപെടലുകൾ സർക്കാർ നടത്തുന്നുണ്ട്. മികച്ച വേതനം, തൊഴിലിടങ്ങളിൽ ഇരിക്കാനുള്ള അവകാശം, ആധുനിക സമൂഹം ആവശ്യപ്പെടുന്ന മറ്റ് അവകാശങ്ങൾ തുടങ്ങിയവയൊക്കെ സർക്കാർ ഉറപ്പ് വരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also: ‘കൂറ്റനാട് അപ്പം പദ്ധതിയിൽ മൂത്രവും ഉൾപെടുത്താൻ നിവേദനം നൽകിയേക്കും?’: പരിഹസിച്ച് ശ്രീജിത്ത് പെരുമന
Post Your Comments