CinemaLatest NewsNewsIndiaBollywoodEntertainmentKollywoodMovie Gossips

‘സമന്തയോട് കടുത്ത ആരാധന’: വീട്ടുമുറ്റത്ത് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തി ആരാധകൻ

ഹൈദരാബാദ്: തെന്നിന്ത്യൻ താരം സമന്തയ്ക്ക് ക്ഷേത്രം നിർമ്മിച്ച് ആരാധകൻ. ആന്ധ്രാപ്രദേശിലെ ബാപട്ലയിലുള്ള സന്ദീപ് എന്ന ആരാധകനാണ് വീട്ടുമുറ്റത്ത് ക്ഷേത്രം നിർമ്മിച്ച് സമന്തയുടെ പ്രതിഷ്ഠ നടത്തിയത്. കഴിഞ്ഞ വെള്ളിയാഴച സമന്തയുടെ പിറന്നാൾ ദിനത്തിലാണ് ക്ഷേത്രം തുറന്നത്.

സാരി ധരിച്ച സമന്തയുടെ ശില്പമാണ് ക്ഷേത്രത്തിലുള്ളത്. സ്വന്തം വീടിനോട് ചേർന്നാണ് സന്ദീപ് ക്ഷേത്രം നിർമ്മിച്ചത്. ക്ഷേത്രം തുറന്ന വെള്ളിയാഴ്ച പൂജയും സമന്തയുടെ ശില്പത്തിൽ പുഷ്പാർച്ചനയും നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button