ThrissurLatest NewsKeralaNattuvarthaNews

ദ​മ്പതി​കൾക്ക് പൊള്ളലേറ്റു : ഗു​രു​ത​രവസ്ഥയിൽ ആശുപത്രിയിൽ

ക​റു​കു​റ്റി അ​പ്പോ​ളാ ആ​ശു​പ​ത്രി​ക്കു സ​മീ​പം പൊ​ങ്ങം ച​ക്യേ​ത്ത് വീ​ട്ടി​ൽ ദേ​വ​സി (68), ഭാ​ര്യ റി​ട്ട. അ​ധ്യാ​പി​ക ഷെ​റിൻ (63) എ​ന്നി​വ​രെ​യാ​ണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്

കൊ​ര​ട്ടി: ദ​മ്പതി​കളെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ കണ്ടെത്തി. ക​റു​കു​റ്റി അ​പ്പോ​ളാ ആ​ശു​പ​ത്രി​ക്കു സ​മീ​പം പൊ​ങ്ങം ച​ക്യേ​ത്ത് വീ​ട്ടി​ൽ ദേ​വ​സി (68), ഭാ​ര്യ റി​ട്ട. അ​ധ്യാ​പി​ക ഷെ​റിൻ (63) എ​ന്നി​വ​രെ​യാ​ണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ അ​ടു​ക്ക​ള​യി​ൽ ആണ് പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : ‘കോൺഗ്രസും ഗുസ്തി താരം ബജ്‌റംഗ് പുനിയയും തനിക്കെതിരെ ഗൂഢാലോചന നടത്തി’ – ശബ്ദ സന്ദേശവുമായി ബ്രിജ് ഭൂഷൺ

ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് 2.45-നായി​രു​ന്നു സം​ഭ​വം. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​രു​വ​രെ​യും ആ​ദ്യം അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും കൊ​ണ്ടു​പോ​യി. ചാ​ല​ക്കു​ടി ഫ​യ​ർ​ഫോ​ഴ്സും കൊ​ര​ട്ടി പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തിയാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കിയത്. 80 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ​താ​യാ​ണ് സൂ​ച​ന. കാ​ര​ണം വ്യക്തമ​ല്ല.

ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യാ​ഗ​സ്ഥ​രും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button