Latest NewsNewsTechnology

എഎൻഐക്ക് 13 വയസിൽ താഴെ മാത്രം പ്രായം! അക്കൗണ്ടിന് ബ്ലോക്കിട്ട് ട്വിറ്റർ, വിചിത്ര നീക്കത്തിനൊടുവിൽ അൺബ്ലോക്ക്

ആദ്യ ഘട്ടത്തിൽ എഎൻഐയുടെ ഗോൾഡൻ ടിക്ക് നീക്കം ചെയ്യുകയായിരുന്നു

പ്രമുഖ വാർത്ത ഏജൻസിയായ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിന് (എഎൻഐ) 13 വയസിൽ താഴെ മാത്രം പ്രായമെന്ന വിചിത്ര വാദവുമായി ട്വിറ്റർ. ഇതോടെ, എഎൻഐ അക്കൗണ്ടിന് ബ്ലോക്ക് ഇടുകയായിരുന്നു ട്വിറ്റർ. അണ്ടർ ഏജ് ഉപയോഗം എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന്റെ നടപടി. എഎൻഐയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് എഎൻഐ മേധാവി സ്മിത പ്രകാശാണ് ട്വീറ്റിലൂടെ അറിയിച്ചത്. ആദ്യ ഘട്ടത്തിൽ എഎൻഐയുടെ ഗോൾഡൻ ടിക്ക് നീക്കം ചെയ്യുകയായിരുന്നു. പിന്നാലെ ബ്ലൂ ടിക്കും എടുത്തു മാറ്റി.

13 വയസിൽ താഴെയുള്ള വ്യക്തിയായതിനാലാണ് ബ്ലോക്ക് ഏർപ്പെടുത്തിയതെന്ന് ട്വിറ്റർ സന്ദേശം അയച്ചിട്ടുണ്ട്. ട്വിറ്ററിന്റെ നടപടിയെ തുടർന്ന് ഒട്ടനവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മസ്ക് ട്വിറ്റർ മേധാവി സ്ഥാനം ഏറ്റെടുത്തതോടെയാണ് ഇത്രമാത്രം പ്രശ്നങ്ങൾ ഉടലെടുത്തതെന്ന് ഉപഭോക്താക്കൾ ആരോപിച്ചു. ബ്ലോക്ക് ഏർപ്പെടുത്തി അൽപ സമയത്തിനുള്ളിൽ തന്നെ ട്വിറ്റർ ബ്ലോക്ക് നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ, താൽക്കാലിക തടസം നേരിട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നുണ്ടെന്നും ട്വിറ്റർ അറിയിച്ചു. ഇന്ത്യയുടെ പ്രധാന വാർത്ത ഏജൻസിയാണ് എഎൻഐ. നിരവധി മാധ്യമ സ്ഥാപനങ്ങളാണ് എഎൻഐയെ ആശ്രയിക്കുന്നത്.

Also Read: കേരള സ്റ്റോറിയെ എതിർത്ത് എം.എ ബേബി; ഒടുവിൽ സഖാവ് അക്കാര്യം സമ്മതിച്ചുവെന്ന് കമന്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button