ന്യൂഡൽഹി; ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ദി കേരള സ്റ്റോറി നിരോധിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്. സിനിമയ്‌ക്കെതിരായ പ്രചാരണം കൊഴുക്കുന്നതിനിടെ സിനിമയിൽ 10 മാറ്റങ്ങൾ വരുത്താൻ സെൻസർ ബോർഡ് നിർദേശിച്ചതായി റിപ്പോർട്ട്. ഫിലിം അനലിസ്റ്റായ എബി ജോർജ് ആണ് ചിത്രത്തിൽ നിന്നും പത്ത് കാര്യങ്ങൾ നീക്കം ചെയ്യാൻ സെൻസർ ബോർഡ് നിർദേശിച്ചതായി ട്വീറ്റ് ചെയ്തിരിക്കുന്നത്.
മുൻ മുഖ്യമന്ത്രിയായ വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവന ഉൾപ്പെടെയുള്ളവ നീക്കാനാണ് നിർദേശം എന്നാണ് സൂചന. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പൂജ ചടങ്ങുകളിൽ ഭാഗമാവില്ലെന്ന സംഭാഷണവും സെൻസർ ബോർഡ് നീക്കം ചെയ്യാൻ നിര്‍ദേശിച്ചതായി എബി ട്വീറ്റ് ചെയ്യുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരാണ് ഏറ്റവും വലിയ കാപട്യക്കാർ എന്ന് പറയുന്ന സംഭാഷണത്തിൽ നിന്ന് ഇന്ത്യൻ എന്നത് നീക്കം ചെയ്യാൻ സാധ്യതയുണ്ട്. മെയ് അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ഹിന്ദു ദൈവങ്ങളെ മോശക്കാരാക്കി ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍ സഭ്യമായ രീതിയില്‍ പുനക്രമീകരിക്കാനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പൂജ ചടങ്ങുകളില്‍ ഭാഗമാകില്ലെന്ന ഡയലോഗും ചിത്രത്തില്‍ നിന്നും നീക്കം ചെയ്തു.
#TheKeralaStory – deleted scenes…
Kerala release by @E4Emovies…May 5th release… pic.twitter.com/8bX00gGQIj
— AB George (@AbGeorge_) April 29, 2023
അതേസമയം, കേരള സ്റ്റോറി എന്ന സിനിമ കേരളത്തെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുപ്പത്തിരണ്ടായിരം സ്‌ത്രീകളെ ഐഎസിൽ ചേർത്തു എന്നെല്ലാം ചിത്രം പ്രചരിപ്പിക്കുന്നത് വ്യാജമാണെന്നും, മതസൗഹാർദത്തിന്റെ നാടായ കേരളത്തിൽ അനാവശ്യ ഭീതി പരത്താനുള്ള ബിജെപി–-സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണ് ഈ സിനിമയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇടത്-വലത് നേതാക്കൾ ഒരുപോലെ പ്രതിഷേധവുമായി രംഗത്തുണ്ട്.
Post Your Comments