പള്ളുരുത്തി: മധുര കമ്പനിക്ക് സമീപം റോഡരികിലെ കാറിൽ നിന്ന് അരക്കോടിരൂപ വിലവരുന്ന 174 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ രണ്ടാംപ്രതി അറസ്റ്റിൽ. കടവന്ത്ര വി.ടി.സി സ്വദേശിയും ഇപ്പോൾ തിരുവാങ്കുളം മാമല എക്സൈസ് ഓഫീസിന് സമീപം താമസിക്കുന്നയാളുമായ കിഴക്കേടത്ത് വീട്ടിൽ അക്ഷയ് രാജനെയാണ് (24) അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്.
Read Also : രാജ്യത്തെ താഴേത്തട്ട് മുതല്‍ ചലനങ്ങളുണ്ടാക്കാന്‍ മന് കി ബാത്തിന് കഴിഞ്ഞു : വികാരഭരിതനായി മോദി
ഈമാസം ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. കാർ വാടകക്ക് എടുത്തയാളും അമ്പലമേട് കഞ്ചാവ് കേസിലെ പ്രതിയുമാണിയാൾ. കഞ്ചാവ് സൂക്ഷിച്ച കാർ പള്ളുരുത്തിയിൽ എത്തിച്ച രാമേശ്വരം മരടിൽ പറമ്പിൽ ഇപ്പോൾ കെ.എം.പി നഗറിൽ താമസിക്കുന്ന സജീർ (39), ഇടക്കൊച്ചി കണ്ടത്തിൻ പറമ്പിൽ വീട്ടിൽ ഷമീർ (40)എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments