AlappuzhaKeralaNattuvarthaLatest NewsNews

കു​ളി​ക്കാ​ൻ ഇ​റ​ങ്ങി കാ​ണാ​താ​യ പ്ല​സ്‌​ടു വി​ദ്യാ​ർ​ത്ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പ​രു​മ​ല കൊ​ച്ചു​പ​റ​മ്പി​ൽ ബ​ഷീ​ർ - ഷൈ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ദി​ലി(17)ന്റെ ​മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്

മാ​ന്നാ​ർ: കു​ളി​ക്കാ​ൻ ഇ​റ​ങ്ങി കാ​ണാ​താ​യ പ്ല​സ്‌​ടു വി​ദ്യാ​ർ​ത്ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​രു​മ​ല കൊ​ച്ചു​പ​റ​മ്പി​ൽ ബ​ഷീ​ർ – ഷൈ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ദി​ലി(17)ന്റെ ​മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ പ​രു​മ​ല അ​ര​യ​ൻ​പ​റ​മ്പ് ക​ട​വി​നു സ​മീ​പ​ത്ത് നി​ന്നാണ് മൃതദേഹം ക​ണ്ടെ​ടു​ത്ത​ത്.

Read Also : ഉപകരണങ്ങൾക്ക് വമ്പൻ വിലക്കിഴിവുമായി ആമസോൺ! ഈ വർഷത്തെ ഗ്രേറ്റ് സമ്മർ സെയിൽ തീയതി പ്രഖ്യാപിച്ചു

പ​രു​മ​ല​യി​ൽ പ​മ്പ​യാ​റ്റി​ൽ വെ​ള്ളി​യാ​ഴ്ച വൈകുന്നേരം നാ​ലി​ന് പ​ത്തോ​ളം കൂ​ട്ടു​കാ​രു​മൊ​ത്ത് അ​ര​യ​ൻ​പ​റ​മ്പ് ക​ട​വി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ ആ​ദി​ൽ ക​യ​ത്തി​ൽ മു​ങ്ങിത്താ​ഴു​ക​യാ​യി​രു​ന്നു. പു​ളി​ക്കീ​ഴ് പൊ​ലീസും തി​രു​വ​ല്ല അ​ഗ്നി​ര​ക്ഷ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെര​ച്ചി​ൽ വെ​ള്ളിയാ​ഴ്ച രാ​ത്രി​യോ​ടെ നി​ർ​ത്തു​ക​യും ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട​യി​ൽനി​ന്നു​ള്ള സ്‌​കൂ​ബാ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന​രാം​ഭി​ക്കു​കയുമായി​രു​ന്നു.

മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് ശ്രീ​ഭൂ​വ​നേ​ശ്വ​രി സ്‌​കൂ​ളിൽ പ്ലസ് വൺ വി​ദ്യാ​ർ​ത്ഥി​യാ​യിരുന്നു ആ​ദി​ൽ. അ​ന​സ്, ആ​ലി​യ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button