ഉപകരണങ്ങൾക്ക് വമ്പൻ വിലക്കിഴിവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. ഈ വർഷത്തെ ആദ്യത്തെ ഗ്രേറ്റ് സമ്മർ സെയിലിന്റെ തീയതിയാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് നാല് മുതൽ ആരംഭിക്കുന്ന ഗ്രേറ്റ് സമ്മർ സെയിലിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വമ്പൻ ഓഫറുകളാണ്. മൊബൈൽ, ടിവി, ലാപ്ടോപ്പ് തുടങ്ങിയവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്.
എല്ലാതവണയും ഉള്ളതുപോലെ പ്രൈം അംഗങ്ങൾക്ക് ഇത്തവണയും പ്രത്യേക ആനുകൂല്യങ്ങൾ ഒരുക്കുന്നുണ്ട്. പ്രൈം അംഗങ്ങൾക്ക് ഒരു ദിവസം മുൻപ് തന്നെ ഓഫറുകളിലേക്ക് ആക്സസ് ലഭിക്കുന്നതാണ്. നിലവിൽ, ഓഫറുകളുമായി ബന്ധപ്പെട്ടുള്ള ടീസർ ആമസോൺ പുറത്തിറക്കിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് ഉടമകൾക്ക് ഇൻസ്റ്റന്റ് 10 ശതമാനം കഴിവ് ലഭിക്കുമെന്ന് ടീസർ വ്യക്തമാക്കുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ട് 99 രൂപ മുതൽ ലഭിക്കുന്ന ഒട്ടനവധി ഉപകരണങ്ങളുടെ പ്രത്യേക ശ്രേണികൾ ഗ്രേറ്റ് സമ്മർ സെയിലിൽ ഒരുക്കിയിട്ടുണ്ട്.
Also Read: ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ ഇഞ്ചിനീര്
Post Your Comments