Latest NewsNewsTechnology

ആദ്യ കാഴ്ചയിൽ ട്വിറ്ററുമായി സമാനതകൾ ഏറെ! ജാക്ക് ഡോർസിയുടെ ‘ബ്ലൂ സ്കൈ’ എത്തി

ബ്ലൂ സ്കൈ ആപ്പിനെ കുറിച്ച് നേരത്തെ തന്നെ ജാക്ക് ഡോർസി സൂചനകൾ നൽകിയിരുന്നു

ആദ്യ കാഴ്ചയിൽ തന്നെ ട്വിറ്ററെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പുതിയ സോഷ്യൽ മീഡിയ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റർ സഹസ്ഥാപകനും, മുൻ സിഇഒയുമായ ജാക്ക് ഡോർസി. ബ്ലൂ സ്കൈ എന്ന പേര് നൽകിയിരിക്കുന്ന ഈ ആപ്പിൽ ട്വിറ്ററിന് സമാനമായ ഒട്ടനവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബ്ലൂ സ്കൈ ആപ്പിനെ കുറിച്ച് നേരത്തെ തന്നെ ജാക്ക് ഡോർസി സൂചനകൾ നൽകിയിരുന്നു. ഉപഭോക്താക്കൾക്ക് ഉള്ളടക്കങ്ങൾക്കുമേൽ കൂടുതൽ നിയന്ത്രണം നൽകിക്കൊണ്ടാണ് ബ്ലൂ സ്കൈ പ്രവർത്തിക്കുന്നത്.

ഉപഭോക്താക്കൾക്ക് പോസ്റ്റുകൾ പങ്കുവയ്ക്കാനും, ഷോർട്ട് അപ്ഡേറ്റുകൾ ഫോളോ ചെയ്യാനും സാധിക്കുന്നതാണ്. അതേസമയം, ട്വിറ്ററിലെ പ്രധാന ഫീച്ചറുകളായ ഹാഷ്ടാഗ്, ഡയറക്ട് മെസേജ് തുടങ്ങിയവ ബ്ലൂ സ്കൈയിൽ ലഭ്യമല്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ക്ലോസ്ഡ് ബീറ്റ പതിപ്പായും, ഈ മാസം ആൻഡ്രോയിഡ് ഡിവൈസുകളിലും ബ്ലൂ സ്കൈ അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ മാസങ്ങൾ കൊണ്ട് മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ ഈ പ്ലാറ്റ്ഫോമിലേക്ക് എത്തിയിട്ടുണ്ട്. ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് മാത്രം 3,75,000 തവണയാണ് ബ്ലൂ സ്കൈ ഡൗൺലോഡ് ചെയ്തിട്ടുള്ളത്.

Also Read: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം : നാലുപേർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button