ആനക്കര: പാലക്കാട് കപ്പൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്താണിയില്‍ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍. മാരായംകുന്നത്ത് മുഹമ്മദ് ജാബിര്‍ (27), കപ്പൂര്‍ ഒറുവിൻപുറത്ത് ആസിഫ് (30), നെല്ലിശേരി ഷെമീര്‍ (40), കുമരനെല്ലൂര്‍ മുളക്കല്‍ അഷ്കര്‍ (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട പ്രതികളെ ഇനിയും പിടികൂടാനുണ്ട്.
Read Also : നാടിനുവേണ്ടി വികസന കാര്യങ്ങളിൽ ഒരുമിച്ച് നിൽക്കണം: ആഹ്വാനവുമായി മുഖ്യമന്ത്രി
ഉച്ചക്ക് 12 മണിക്ക് മാരായംകുന്നത്തെ വീട് വളഞ്ഞാണ് പ്രതികളില്‍ ഒരാളെ പിടികൂടിയത്. സംഭവ ദിവസം കസ്റ്റഡിയിലെടുത്ത ആളിൽ നിന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ആക്രമണം ആസൂത്രണം ചെയ്ത അഷ്കറിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. അക്രമത്തിന് മുമ്പായി ബൈക്ക് കത്തിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു.
മുമ്പ് നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കപ്പൂര്‍ ഫൈസലിന്‍റെയും സഹോദരന്‍ അഷറഫിന്‍റെയും വീടിന് നേരെയാണ് വെള്ളിയാഴ്ച അർധരാത്രി പ്രതികള്‍ ആക്രമണം നടത്തുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments