എടത്വ: നിയന്ത്രണംവിട്ട കാര്‍ വൈദ്യുതപോസ്റ്റിലിടിച്ച് അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
ഇന്നലെ പുലര്‍ച്ചെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ തലവടി പഞ്ചായത്ത് ജംഗ്ഷനു സമീപമാണ് അപകടം നടന്നത്. ഭാര്യയെ വിമാനത്താവളത്തില്‍ യാത്രയാക്കിയ ശേഷം മടങ്ങിയ കാറാണ് അപകടത്തില്‍പ്പെട്ടത്.
കാറിലുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊടുംവളവില്‍ നിയന്ത്രണം നഷ്ടമായതാണ് കാർ അപകടത്തില്‍പ്പെടാന്‍ കാരണം. കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്.
പരിക്കേറ്റ യാത്രക്കാരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൽ പോസ്റ്റ് തകര്‍ന്നതോടെ പ്രദേശത്ത് വൈദ്യുതിതടസം നേരിട്ടു.
Post Your Comments