Latest NewsNewsIndia

50,907 വജ്രങ്ങൾ: ഗിന്നസ് റെക്കോർഡ് നേടി വജ്രമോതിരം

മുംബൈ: ഗിന്നസ് റെക്കോർഡിൽ ഇടംനേടി വജ്രമോതിരം. 50,907 വജ്രങ്ങൾ കൊണ്ടാണ് നിർമ്മിച്ച മോതിരമാണ് ഗിന്നസ് റെക്കോർഡിൽ ഇടംനേടിയത്. മുംബൈ ആസ്ഥാനമായുള്ള ഒരു ജ്വല്ലറി ഗ്രൂപ്പാണ് മോതിരം നിർമ്മിച്ചത്. ലോകത്തിലെ ഏറ്റവും അധികം വജ്രങ്ങൾ പതിപ്പിച്ച മോതിരം എന്ന റെക്കോർഡാണ് ഈ വജ്രമോതിരം നേടിയത്.

Read Also: ബസ് യാത്രക്കിടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു : ബസ് ജീവനക്കാരൻ അറസ്റ്റിൽ

ഉപഭോക്താക്കൾ തിരികെ വിറ്റ സ്വർണ്ണവും വജ്രങ്ങളും ഉപയോഗിച്ചാണ് ഈ മോതിരം പൂർണമായും നിർമ്മിച്ചിരിക്കുന്നത്. മോതിരത്തിന് ആകെ 8 ഭാഗങ്ങളാണുള്ളത്, അതിൽ 4 പാളി ദളങ്ങൾ, ശങ്ക്, 2 ഡയമണ്ട് ഡിസ്‌കുകൾ, ചിത്രശലഭം എന്നിവ ഉൾപ്പെടുന്നു. ഓരോ വജ്രവും വിദഗ്ധരുടെ ഒരു സംഘം കൈകൊണ്ട് നിർമ്മിച്ചതാണ്. ഏകദേശം 6,42,22,943.35 ഇന്ത്യൻ രൂപയാണ് മോതിരത്തിന്റെ മൂല്യം. ഒരു സൂര്യകാന്തി പൂവിനു മുകളിൽ ഇരിക്കുന്ന ചിത്രശലഭത്തിന്റെ ഡിസൈനാണ് മോതിരത്തിനുള്ളത്.

Read Also: കാൽനടയാത്രക്കാരന്‍റെ കൈ ഹാന്‍റലിൽ തട്ടി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തലയ്ക്ക് പരിക്കേറ്റു:മധ്യവയസ്കന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button