ന്യൂഡല്‍ഹി: നൈജീരിയയില്‍ ഒന്‍പതുമാസമായി എണ്ണമോഷണം ആരോപിച്ച് തടവിലായിരുന്ന മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 26 നാവികരെ ഉടന്‍ മോചിപ്പിക്കും.
Read Also: കോൺഗ്രസ് നടത്തിയ അധിക്ഷേപങ്ങൾക്ക് ജനം പോളിംഗ് ബൂത്തിൽ മറുപടി പറയും: പ്രധാനമന്ത്രി
നൈജീരിയന്‍ കോടതി, കപ്പല്‍ ഉടമകള്‍ ഒന്‍പതുലക്ഷം രൂപ പിഴയും നഷ്ടപരിഹാരവും നല്‍കിയാല്‍ രാജ്യം വിടാമെന്ന ഉത്തരവ് പുറപ്പെടുവിച്ചതാണ് ആശ്വാസമായത്.
നൈജീരിയയില്‍ സമുദ്രാതിര്‍ത്തി ലംഘനവും, എണ്ണമോഷണവും ചുമത്തി തടവിലാക്കിയിരുന്ന പതിനാറു ഇന്ത്യക്കാര്‍ ഉള്‍പ്പടെ 26 നാവികരെയാണ് നൈജീരിയന്‍ കോടതി കുറ്റവിമുക്തരാക്കിയത്. കപ്പല്‍ ഉടമകള്‍ ഒന്‍പതു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കൂടാതെ മറ്റൊരു വന്‍തുക നഷ്ടപരിഹാരമായി നല്‍കണമെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുളളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നാവികര്‍ക്ക് ഇന്ത്യയിലെത്താം. 16 ഇന്ത്യക്കാരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു. കോടതി ഉത്തരവ് കൊല്ലം നിലമേല്‍ സ്വദേശി വിജിത് വി നായര്‍, കൊച്ചി സ്വദേശികളായ സനു ജോസ്, മില്‍ട്ടണ്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസമായി. ഫോണില്‍ സംസാരിക്കാന്‍ സാധിച്ചെന്ന് വിജിത്തിന്റെ അച്ഛന്‍ പറഞ്ഞു.
നോര്‍വേ ആസ്ഥാനമായ എംടി ഹിറോയിക് ഇഡൂന്‍ എന്ന കപ്പല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എകെപിഒ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാനെത്തിയപ്പോള്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേന പിടികൂടിയത്.
Post Your Comments