കൊച്ചി: തൃപ്പൂണിത്തുറയില്‍ കാറിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം. പുതിയകാവ് ഊപ്പിടിത്തറ വീട്ടില്‍ രഞ്ജിത്തിന്റെയും രമ്യയുടെയും മകന് ആദിയാണ് മരിച്ചത്.
Read Also : ‘യൂണീഫോമിൽ തന്നെ കാണാൻ വല്ലാത്ത ഫീലാ, ക്ലാസിൽ കയറാൻ പെൺകുട്ടികൾക്ക് ഭയം’; അധ്യാപകൻ ബെന്നി അഴിയെണ്ണുമ്പോൾ
അപകടത്തിൽ കുട്ടിയുടെ അമ്മ രമ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രമ്യയും കുട്ടിയും നടന്നുപോകുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ വടുതല കടവില്‍ ബോസ്കോ ഡിക്കോത്തയെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു. കാറില്‍ വീട്ടുസാധനങ്ങള്‍ കുത്തിനിറച്ച നിലയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.
Post Your Comments