ആലപ്പുഴ: പരുമലയിൽ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി. പരുമല കൊച്ചുപറമ്പിൽ ബഷീറിന്റെ മകൻ ആദിലി(16)നെ ആണ് കാണാതായത്.
ഇന്നലെ വൈകുന്നേരം ആണ് സംഭവം. അരയൻപറമ്പിൽ കടവിൽ കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ ആദിൽ കയത്തിൽ മുങ്ങി താഴുകയായിരുന്നു.
പുളികീഴ് പൊലീസും തിരുവല്ല അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നും തിരച്ചിൽ തുടരും.
Post Your Comments