KeralaLatest NewsIndia

വെളളാപ്പളളിക്ക് തിരിച്ചടി: കേസുകളിൽ ഉൾപ്പെട്ടവർക്ക് ഭാരവാഹിത്വം, എസ്എൻ ട്രസ്റ്റിന്റെ ബൈലോ ഭേദഗതിക്ക് സ്റ്റേ ഇല്ല

ന്യൂഡൽഹി: എസ്എൻ ട്രസ്റ്റ് ബെെലോയിൽ ഭേദഗതി വരുത്തിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കുമാര്‍ എന്നിവരാണ് ഹർജിയിൽ വിശദമായ വാദം കേട്ടത്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനും എസ് എൻ ട്രസ്റ്റുമാണ് ഹർജി നൽകിയത്.

വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധിച്ച കേസുകളിലും ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽനിന്ന് മാറി നിൽക്കണമെന്ന കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധിച്ച കേസുകളിലും ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽനിന്ന് മാറി നിൽക്കണമെന്നാണ് ഹെെക്കോടതി ഉത്തരവ്. കേസിൽ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാൻ പാടില്ലെന്നും ഉത്തരവിലുണ്ട്.

എസ്എൻ ട്രസ്റ്റ് ബൈലോ തയാറാക്കിയത് ഹൈക്കോടതി ആണ്. മുൻ ട്രസ്റ്റ് അംഗം അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലായിരുന്നു നിർണായകമായ ഭേദഗതി വരുത്തിയ കോടതി ഉത്തരവ്. അതേസമയം, ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി കേസിലെ എതിര്‍ കക്ഷിക്ക് നോട്ടീസ് അയച്ചു.

എസ്എൻ ട്രസ്റ്റിനും വെള്ളാപ്പള്ളി നടേശനും വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയും ഏബ്രഹാമും ഹാജരായി. ഉത്തരവ് സ്റ്റേ ചെയ്യണെമെന്ന വാദത്തെ കേസിലെ എതിര്‍ കക്ഷിയും മുന്‍ ട്രസ്റ്റ് അംഗവുമായ ചെറുന്നിയൂര്‍ ജയപ്രകാശിന്റെ അഭിഭാഷകന്‍ ജി പ്രകാശ് എതിര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button