തിരുവനന്തപുരം: വർക്കലയിൽ മരുമകന്റെ മർദ്ദനമേറ്റ് മധ്യവയസ്കൻ മരിച്ചു. മത്സ്യത്തൊഴിലാളിയായ ചിലക്കൂർ സ്വദേശി ഷാനി (52) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകൻ ശ്യാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also : പാലക്കാട് വീടിന് നേരെ പെട്രോൾ ബോംബേറ്, വീടിന്റെ ഒരുഭാഗവും വാഹനങ്ങളും കത്തി നശിച്ചു, നാല് പേർ ആശുപത്രിയിൽ
ഇന്നലെ വൈകുന്നേരം ആണ് സംഭവം. ഷാനിയുടെ മൂത്ത മകൾ ബീനയുടെ ഭർത്താവാണ് കസ്റ്റഡിയിലായ ശ്യാം. ശ്യാം ബീനയെ മർദ്ദിക്കുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ബീനയും ഷാനിയും അയിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ശ്യാം ഷാനിയുമായി വഴക്കുണ്ടാക്കുകയായിരുന്നു. വാക്കുതർക്കം കൈയാങ്കളിയിലും മർദ്ദനത്തിലും കലാശിക്കുകയും തുടർന്ന്, ഷാനി കൊല്ലപ്പെടുകയുമായിരുന്നു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments