KannurNattuvarthaLatest NewsKeralaNews

എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി​ക​ളു​ള്‍പ്പെ​ടെ മൂ​ന്നു​പേ​ര്‍ അറസ്റ്റിൽ

ച​ക്ക​ര​ക്ക​ല്ല് കാ​പ്പാ​ട് സ്വ​ദേ​ശി ഷാ​നി​സ്, ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി വി​ഗ്ന മ​തീ​ര, ചി​ക്ക് മം​ഗ​ളൂ​രു സ്വ​ദേ​ശി​നി നൂ​ര്‍ സാ​ദി​യ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

മ​ട്ട​ന്നൂ​ര്‍: എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി​ക​ളു​ള്‍പ്പെ​ടെ മൂ​ന്നു​പേ​ര്‍ പൊലീസ് പി​ടി​യിൽ. ച​ക്ക​ര​ക്ക​ല്ല് കാ​പ്പാ​ട് സ്വ​ദേ​ശി ഷാ​നി​സ്, ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി വി​ഗ്ന മ​തീ​ര, ചി​ക്ക് മം​ഗ​ളൂ​രു സ്വ​ദേ​ശി​നി നൂ​ര്‍ സാ​ദി​യ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; പെണ്‍കുട്ടിയുടെ മരണത്തിന് പിന്നിൽ

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും ക​ണ്ണൂ​രി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് ഇവർ പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ബംഗ​ളൂ​രു​വി​ല്‍ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് കാ​റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ മ​ട്ട​ന്നൂ​ര്‍ വാ​യ​ന്തോ​ടി​ല്‍ വെ​ച്ച് മൂ​വ​ര്‍ സം​ഘ​ത്തെ​ എം.​ഡി.​എം.​എ​യുമായി പി​ടി​കൂ​ടുകയായിരുന്നു. കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ മ​ട്ട​ന്നൂ​ര്‍ വാ​ഴാ​ന്തോ​ടു നി​ന്നാ​ണ് ഇ​വ​ര്‍ 3.46 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.

ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. പ്ര​മോ​ദ്, പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ യു.​കെ. ജി​തി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ​വ​ര്‍ സു​ഹൃ​ത്തു​ക്ക​ളാ​ണ്. കാ​പ്പാ​ട് സ്വ​ദേ​ശി ഷാ​നി​സി​നെ​തി​രെ ക​ഞ്ചാ​വു​ള്‍പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ല്‍ ജി​ല്ല​യി​ല്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button