KeralaLatest NewsNews

പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; പെണ്‍കുട്ടിയുടെ മരണത്തിന് പിന്നിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയുടെ ദുരൂഹമരണത്തിൽ ഒരുപാട് സംശയങ്ങളാണ് കുടുംബത്തിനുള്ളത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പലകുറി പ്രകൃതിവിരുദ്ധ-ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടതായുണ്ട്. ഇതാണ് ബന്ധപ്പെട്ടവരെ കുഴപ്പിക്കുന്നത്. കുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടെങ്കില്‍ അതെങ്ങനെ, എവിടെവെച്ച് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല.

പലതവണ ലൈംഗിക, പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് പെണ്‍കുട്ടി ഇരയായി. പീഡനത്തെത്തുടര്‍ന്നുള്ള ആഴത്തിലുള്ള മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു. തലയോട്ടിയിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. പ്രസരിപ്പോടെ ഓടിനടന്ന, സ്‌കൂളിലെ മിടുക്കി കുട്ടിയായിരുന്ന പെൺകുട്ടിയുടെ അപ്രതീക്ഷിത മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണ സംഘത്തിനും സാധിച്ചിട്ടില്ല.

മാര്‍ച്ച് 30-ന് സ്‌കൂളില്‍നിന്നു പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ പെണ്‍കുട്ടിയെ വീട്ടിലെ ശൗചാലയത്തില്‍ കുഴഞ്ഞുവീണനിലയില്‍ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ക്ഷതമേറ്റ് മൂക്കിലൂടെ രക്തം ഒഴുകിയിരുന്നു. ഏപ്രില്‍ ഒന്നിന് ചികിത്സയിൽ കഴിയവെയാണ് പെൺകുട്ടി മരണപ്പെടുന്നത്. മിടുക്കിയായ പെൺകുട്ടി ആയിരുന്നു ക്ലാസ് ലീഡര്‍. സ്റ്റുഡന്റ്സ് പോലീസിലും സജീവമായിരുന്നു.

അസ്വാഭാവിക മരണത്തിനാണ് മ്യൂസിയം പോലീസ് ആദ്യം കേസെടുത്തതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ലൈംഗികപീഡന വകുപ്പുകള്‍കൂടി ചേര്‍ക്കുകയായിരുന്നു. പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് വിടുകയും ചെയ്തു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിനു പിന്നില്‍ ലഹരിസംഘങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button