ThiruvananthapuramNattuvarthaLatest NewsKeralaNews

ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം

പെ​രു​മ്പ​ഴു​തൂ​ര്‍ കീ​ളി​യോ​ട് ആ​ര്യ​ശാ​ല​ക്കോ​ണം തെ​ക്കും​ക​ര​വീ​ട്ടി​ല്‍ ബി.​എ. ക്രി​ഫ്സ് (47) ആ​ണ് മ​രി​ച്ച​ത്

നേ​മം: ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. പെ​രു​മ്പ​ഴു​തൂ​ര്‍ കീ​ളി​യോ​ട് ആ​ര്യ​ശാ​ല​ക്കോ​ണം തെ​ക്കും​ക​ര​വീ​ട്ടി​ല്‍ ബി.​എ. ക്രി​ഫ്സ് (47) ആ​ണ് മ​രി​ച്ച​ത്.

മു​ക്കം​പാ​ല​മൂ​ട് ന​രു​വാ​മൂ​ട് റോ​ഡി​ല്‍ പാ​ല​പ്പൊ​റ്റ മേ​ലെ​യി​ലെ വ​ള​വി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ അ​പ​ക​ടം നടന്നത്. ക​ര​മ​ന​യി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ക്രി​ഫ്സ് ജോ​ലി​ക്ക് പോ​കു​ന്ന വ​ഴി​ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Read Also : പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം : 55കാരന് മൂന്ന് വർഷം തടവും 50,000 രൂപ പിഴയും

ടി​പ്പ​ര്‍ ലോ​റി സ്കൂ​ട്ട​റി​നെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സംഭവിച്ചത്. ലോ​റി ഇ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ര്‍ മി​തി​ലി​ടി​ച്ച ശേ​ഷം ഇ​തേ ലോ​റി​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ നടക്കും. ഭാ​ര്യ: എ​സ്. പ്രീ​ത (കേ​ര​ള പോ​ലീ​സ്). മ​ക്ക​ള്‍ : വൈ​ഗ, വൈ​ഷ്ണ​വ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button