KeralaLatest NewsNews

തീവ്രവാദ വിരുദ്ധ സ്ക്വാഡ്​ ചുമതലയിൽ നിന്നും ഐ.ജി വിജയനെ മാറ്റിയത് ഇക്കാരണത്താൽ

കൊച്ചി: കേരളാ പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്നും ഐ.ജി പി വിജയനെ സര്‍ക്കാര്‍ നീക്കിയത് കെ.ബി.പി.എസിലെ അച്ചടക്ക നടപടിയെ തുടർന്നെന്ന് റിപ്പോർട്ട്. കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി (കെബിപിഎസ്) മാനേജിങ് ഡയറക്ടറായിരിക്കെ അദ്ദേഹം സ്വീകരിച്ച അച്ചടക്ക നടപടിയാണ് വിവാദ സ്ഥലം മാറ്റത്തിന് പിന്നിൽ എന്നാണ് പുതിയ റിപ്പോർട്ട്.

കെബിപിഎസിൽ ദിവസം 1.20 കോടി സംസ്ഥാന ലോട്ടറിയാണ് അച്ചടിക്കേണ്ടത്. ഇത് 85 ലക്ഷമായി പരിമിതപ്പെടുത്തി, മറ്റൊരു സ്ഥാപനത്തിനു ക്വട്ടേഷൻ നൽകാൻ ചില ജീവനക്കാർ ശ്രമിക്കുന്നതായി കണ്ടെത്തിയിരുന്നു. ലോട്ടറി അച്ചടിക്കാനുള്ള കടലാസ്, മഷി, മെഷീൻ, അതിന്റെ വാർഷിക അറ്റകുറ്റപ്പണി എന്നിവയിലെ വൻ കമ്മിഷൻ ഇടപാടുകൾ തടയാൻകൂടി ശ്രമിച്ചതോടെ വിജയൻ ഭരണപക്ഷ യൂണിയനിൽ ചിലരുടെ ശത്രുവായി.

Also Read:കാസർഗോഡ് കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക് 

അച്ചടിയിൽ തെറ്റു വരുത്തി ‍ലോട്ടറി ഉപയോഗശൂന്യമാക്കാൻ തുടങ്ങിയതോടെ 8 ജീവനക്കാരെ പുറത്താക്കി. ഉന്നത ഇടപെടലിനെത്തുടർന്നു 4 പേരെ തിരിച്ചെടുത്തെങ്കിലും കമ്മിഷൻ മാഫിയയുടെ അടുപ്പക്കാരെന്നു ചൂണ്ടിക്കാട്ടി 4 പേരെ പുറത്തുതന്നെ നിർത്തി. ഇവരെക്കൂടി തിരിച്ചെടുക്കണമെന്ന ഉന്നത നിർദേശം അവഗണിച്ചതോടെയാണ് വിജയനെ മാറ്റാനുള്ള നീക്കം തുടങ്ങിയതെന്നാണ് സൂചന.

ലോട്ടറി അച്ചടി മറ്റൊരു പ്രസിലേക്കു മാറ്റാനും അതിനു യന്ത്രസാമഗ്രികൾ വാങ്ങാൻ ലോട്ടറി വകുപ്പിൽനിന്ന് അവർക്ക് 21 കോടി രൂപ വായ്പ അനുവദിപ്പിക്കാനും ചിലർ ശ്രമം തുടങ്ങിയിരുന്നു. കെബിപിഎസ് 258.83 കോടി രൂപ മൊത്ത വരുമാനവും 49.32 കോടി അറ്റാദായവും നേടിയതോടെ ആ നീക്കം ഉപേക്ഷിച്ചെങ്കിലും വിജയന്റെ സ്ഥാനം തെറിച്ചു. നെടുമ്പാശേരി ആസ്ഥാനമായ സംസ്ഥാന തീവ്രവാദ സ്ക്വാഡിന്റെ ചുമതലയും ഒഴിവാക്കി. പുതിയ തസ്തിക നൽകിയതുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button