പേരൂർക്കട: വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട അമ്പലമുക്ക് പാലാംവിളയിൽ മാവർത്തല പുത്തൻ വീട്ടിൽ കോമളകുമാരി (57) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെയാണ് സംഭവം. അടുക്കള ഭാഗത്ത് നിന്ന് തീ ആളിപ്പടരുന്നത് കണ്ട വീട്ടുകാർ കോമളകുമാരിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തീ ആളി പടർന്നിരുന്നു. കോമളകുമാരിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പേരൂർക്കട പൊലീസ് അറിയിച്ചു. അമ്പലമുക്കിൽ മകനൊപ്പമാണ് ഇവർ താമസിച്ചുവന്നിരുന്നത്.
Read Also : പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം : 55കാരന് മൂന്ന് വർഷം തടവും 50,000 രൂപ പിഴയും
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന്, മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments