KeralaLatest NewsNews

മയക്കുമരുന്ന് കേസ് കടത്ത്: പ്രതികൾക്ക് 18 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികൾക്ക് 18 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ഭാരത് ബെൻസ് ലോറിയിൽ വാഹനങ്ങളുടെ സ്‌പെയർ പാർട്ട്‌സിന്റെ മറവിൽ 111 കിലോഗ്രാം കഞ്ചാവ് കടത്തിയ യുവാക്കൾക്കാണ് കൽപ്പറ്റ എൻഡിപിഎസ് സ്‌പെഷ്യൽ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

Read Also: ഏത് അന്വേഷണവും നേരിടാൻ തയ്യാർ: ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് ബ്രിജ് ഭൂഷൺ സിംഗ്

2020 ഡിസംബർ 20 ന് താമരശ്ശേരി കുമാരനല്ലൂർ സ്വദേശികളായ 28 വയസ്സുള്ള സ്വാലിഹ്, 26 വയസ്സുള്ള ഹാബിദ് എന്നിവരാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി അനികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്.

വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ആയിരുന്ന സോജൻ സെബാസ്റ്റ്യൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ യു സുരേഷ് കുമാർ ഹാജരായി.

Read Also: ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ചു: പിതാവിന് 66 വർഷം കഠിന തടവ് വിധിച്ച് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button