KeralaLatest NewsNews

ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ചു: പിതാവിന് 66 വർഷം കഠിന തടവ് വിധിച്ച് കോടതി

പത്തനംതിട്ട: ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ശിക്ഷ വിധിച്ച് കോടതി. 66 വർഷം കഠിനതടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയുമാണ് പിതാവിന് കോടതി വിധിച്ച ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി ജയകുമാർ ജോൺ ആണ് വിധിപ്രസ്താവം നടത്തിയത്. പത്തനംതിട്ട സ്വദേശിയായ പിതാവിനാണ് ശിക്ഷ ലഭിച്ചത്.

Read Also: മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ അരിക്കൊമ്പനെ കണ്ടെത്തി, ദൗത്യ മേഖലയിൽ എത്തിക്കാനൊരുങ്ങി വനംവകുപ്പ്

പോക്‌സോ ആക്ടിലെ 3, 4, 5 എം, 5 എൻ, 6 തുടങ്ങിയ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പും പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന പ്രത്യേക പരാമർശം കോടതി ഉന്നയിച്ചാൽ 25 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും.

2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ മറ്റുള്ളവർ ഉറങ്ങി കഴിയുമ്പോൾ മകളെ അടുക്കളയിൽ എത്തിച്ചാണ് പ്രതി മകളെ പീഡിപ്പിച്ചിരുന്നത്. നിരവധി തവണയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് വിധേയയാക്കിയത്. പെൺകുട്ടിയുടെ മാതാവിന്റെ ചില സംശയങ്ങൾ സ്‌കൂളിലെ ടീച്ചർമാരുമായി പങ്കുവെച്ചിരുന്നു. തുടർന്ന് അവർ കുട്ടിയുമായി സംസാരിച്ച് കാര്യങ്ങൾ മനസിലാക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

Read Also: രക്ഷാപ്രവർത്തനത്തിനിടെ കരടി ചത്ത സംഭവം: ഉദ്യോഗസ്ഥരുടെ മേൽ ക്രിമിനൽ ബാധ്യത എങ്ങനെ ചുമത്താനാകുമെന്ന് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button