ThiruvananthapuramLatest NewsKeralaNews

‘ഏഴ് വര്‍ഷം കഴിഞ്ഞാല്‍ രാഹുല്‍ മുതിര്‍ന്ന പൗരനായി മാറും, എന്നിട്ടും യുവനേതാവാണെന്ന് പറഞ്ഞാണ് നടപ്പ്’: അനില്‍ ആന്റണി

തിരുവനന്തപുരം: രാജ്യത്തെ യുവാക്കളുടെ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് വ്യക്തമാക്കി അനില്‍ കെ ആന്റണി. രാഹുലിന് നിലവില്‍ 53 വയസായെന്നും ഏഴ് വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇന്ത്യയിലെ മുതിര്‍ന്ന പൗരനായി രാഹുല്‍ മാറുമെന്നും അനിൽ ആന്റണി പറഞ്ഞു. എന്നിട്ടും യുവനേതാവാണെന്ന് പറഞ്ഞാണ് രാഹുലിന്റെ നടപ്പെന്നും അനിൽ പരിഹസിച്ചു.

‘ഒരുമാസം മുമ്പൊരു സര്‍വേയുണ്ടായിരുന്നു. ഒരു ദേശീയ മാധ്യമം നടത്തിയ ഈ സര്‍വേയില്‍ അതില്‍ പങ്കെടുത്ത 90 ശതമാനം യുവാക്കളും മോദിജിയെ ആണ് തിരഞ്ഞെടുത്തത്. മോദിജിക്ക് 70 വയസാണെന്ന് ഓര്‍ക്കണം. യുവനേതാവാണെന്ന് പറഞ്ഞുനടക്കുന്ന ഒരുവ്യക്തിക്ക് 10 ശതമാനം പോലും പിന്തുണയില്ല,’ ഒരു അഭിമുഖത്തില്‍ അനില്‍ പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനിടെ കരടി ചത്ത സംഭവം: ഉദ്യോഗസ്ഥരുടെ മേൽ ക്രിമിനൽ ബാധ്യത എങ്ങനെ ചുമത്താനാകുമെന്ന് ഹൈക്കോടതി

‘ഇന്ത്യയൊരു യുവാക്കളുടെ രാജ്യമാണ് ഇപ്പോള്‍. കൂടുതല്‍ കൂടുതല്‍ ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ് രാജ്യം. പക്ഷെ ഈ ചെറുപ്പക്കാരുമായി രാഹുലിന് ബന്ധമില്ല. അങ്ങനെ നോക്കുമ്പോള്‍ 2024ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും. 2029ല്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. പക്ഷെ അപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇന്ത്യന്‍ ജനത തിരസ്‌കരിക്കും. കാരണം അവര്‍ക്കൊരു ദിശാബോധമൊന്നുമില്ല,’ അനില്‍ ആന്റണി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button