ദേഹത്ത് ടോയ്‌ലെറ്റ് ക്ലീനര്‍ ഒഴിച്ചു, നഗ്നയാക്കി ഹൈവേയില്‍ തള്ളി: വീട്ടുകാരെ എതിര്‍ത്ത് വിവാഹം ചെയ്ത 25കാരിയോട് ക്രൂരത

കൂട്ടുനിന്ന മറ്റു രണ്ടു ബന്ധുക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ലക്‌നൗ: വീട്ടുകാരെ എതിര്‍ത്ത് വിവാഹം ചെയ്ത 25കാരിയോട് അച്ഛന്റെ കൊടും ക്രൂരത. ഉത്തര്‍പ്രദേശില്‍ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ എന്ന പേരില്‍ മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ.

READ ALSO: ഒളിച്ചോടിയ തലശേരി സ്റ്റേഷനിലെ എസ്‌ഐയെ കണ്ടെത്തിയത് മംഗലാപുരത്ത് നിന്ന്

ബറേലിയില്‍ ഡല്‍ഹി- ലക്‌നൗ ഹൈവേയില്‍ നഗ്നയായ നിലയില്‍ കണ്ടെത്തിയ 25കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്‌ വിവാഹം ചെയ്തയുവതിയെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ എന്ന പേരിലാണ് അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇതിന് കൂട്ടുനിന്ന മറ്റു രണ്ടു ബന്ധുക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്.

യുവതിയെ കഴുത്തുഞെരിച്ച്‌ കൊല്ലാൻ ശ്രമിക്കുന്നതിനിടയിൽ ടോയ്‌ലെറ്റ് ക്ലീനര്‍ ഉപയോഗിച്ചാണ് ദേഹത്ത് പൊള്ളലേല്‍പ്പിച്ചത്. അതിനു ശേഷം ഹൈവേയില്‍ യുവതിയെ ഉപേക്ഷിച്ച്‌ അച്ഛനും ബന്ധുക്കളും കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Share
Leave a Comment