ErnakulamMollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

‘വിലക്കിയ രണ്ടുപേരിൽ ഒരാൾ ലഹരി ഉപയോഗിക്കുന്നയാൾ’: വിലക്കിന് പിന്തുണ അറിയിച്ച് സുരേഷ് കുമാർ

കൊച്ചി: ശ്രീനാഥ് ഭാസിയെയും ഷെയിൻ നിഗത്തെയും വിലക്കിയ തീരുമാനത്തിന് ഫിലിം ചേംബറിന്റെ പൂർണ പിന്തുണ അറിയിച്ച് പ്രസിഡന്റ് ജി സുരേഷ് കുമാർ രംഗത്ത്. താരങ്ങൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വിവരം എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ഒരു തവണ വിലക്ക് മാറ്റിവെച്ചതാണെന്നും സുരേഷ് കുമാർ പറഞ്ഞു. ഇനി ലഹരി ഉപയോഗിക്കുന്നവരുമായി സഹകരിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമ്മാതാക്കൾക്ക് നിരന്തരമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനെ തുടർന്ന് നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനുമെതിരെ കഴിഞ്ഞ ദിവസമാണ് സിനിമാ സംഘടനകൾ വിലക്കേർപ്പെടുത്തിയത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകൾ അറിയിച്ചു. താരസംഘടനയായ ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. ഇവർക്കെതിരെ നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും സംഘടനകൾ വ്യക്തമാക്കി.

‘26 വയസുള്ളപ്പോൾ വിവാഹം, 15 കാരിയായ സുഹ്‌റാബീവി വധു’; സംഭവബഹുലം മാമുക്കോയയുടെ ജീവിതം
ഇരുവരും പ്രൊഡക്ഷൻ കൺട്രോളർമാരോട് അപമര്യാദയായി പെരുമാറുന്നതായും അസഭ്യം പറയുന്നതായും പരാതി ഉയർന്നിരുന്നു. ഷൂട്ടിങ് സെറ്റുകളിൽ കൃത്യ സമയത്ത് എത്തുന്നില്ലെന്നും ഇവർക്കെതിരെ നേരത്തെ പരാതി ഉയർന്നിരുന്നു.

നിർമ്മതാക്കളുടെ ആരോപണങ്ങൾ കഴമ്പുള്ളതാണെന്ന് ‘അമ്മ’ ഭാരവാഹികൾ അറിയിച്ചു. ഈ നടൻമാരെ വച്ച് സിനിമ ചെയ്യുന്ന നിർമ്മാതാക്കൾ, അവരുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നം ഉണ്ടായാലും സ്വയം ഏറ്റെടുക്കേണ്ടി വരുമെന്നും സംഘടനയ്ക്ക് ഉത്തരവാദിത്വമില്ലെന്നും ഇടവേള ബാബു പറഞ്ഞു. നിരവധി പുതിയ താരങ്ങൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഇവരുടെ പേരുകൾ സർക്കാരിന് കൈമാറുമെന്നും സംഘടനകൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button