തൃശൂര്‍: തൃശൂര്‍-ചാലക്കുടി ദേശീയ പാതയിൽ നിർമാണ സാമഗ്രികൾ കൊണ്ടുപോകുകയായിരുന്ന ലോറിയിൽ നിന്നും സാധനങ്ങൾ വീണ് റോഡരികിൽ നിന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ആന്ധ്ര സ്വദേശി മോഹൻ സിംഗാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു.
ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് അപകടം നടന്നത്. കളമശേരിയിൽ നിന്നും ചെന്നൈയിലെ എംആർഎഫിലേക്ക് കൊണ്ട് പോകുകയായിരുന്ന ഭരമേറിയ മെറ്റൽ ഉപകരണങ്ങൾ കയറു പൊട്ടി ലോറിയിൽ നിന്നും താഴേക്ക് വീണാണ് അപകടമുണ്ടായത്.
റോഡരികിൽ പെയിന്റ് ചെയ്യുകയായിരുന്ന ആഗ്രാ സ്വദേശികളായ മോഹൻ സിംഗ്, രാജേഷ് എന്നിവരുടെ ദേഹത്തേക്കാണ് ഇത് വീണത്. മോഹൻ സിംഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments