കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ടാണെന്ന് വിമര്‍ശിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കേരളത്തിലെ ചില ട്രെയിനുകള്‍ റദ്ദാക്കിയതിലുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം. ഇത് എന്തൊരു അക്രമമാണ്, സാധാരണക്കാര്‍ കൂടുതലായും ആശ്രയിക്കുന്ന ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ കേരളത്തിന് നല്കിയ സമ്മാനം ഇത്ര കടുത്തതായിരിക്കുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് അവര്‍ തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചു.
Read Also:എംഡിഎംഎയുമായി രണ്ട് യുവതികൾ അടക്കം മൂന്നു പേർ പിടിയിൽ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
ഇത് എന്തൊരു അക്രമമാണ്. റദ്ദ് ചെയ്തിരിക്കുന്നതില്‍ കൂടുതലും സാധാരണക്കാര്‍ ആശ്രയിക്കുന്ന ട്രെയിനുകള്‍ ആണ്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം കേരളത്തിന് നല്കിയ സമ്മാനം ഇത്ര കടുത്തതായിരിക്കും എന്ന് ആരും ചിന്തിക്കാന്‍ സാധ്യത ഇല്ല. ശക്തമായ പ്രതിക്ഷേധം രേഖപെടുത്തുന്നു. താത്കാലികമായ നടപടി എന്ന് ചെറിയ പ്രതീക്ഷ’.
Post Your Comments