KeralaLatest NewsNews

‘ട്രെയിനിൽ എം.പിയുടെ ഫോട്ടോ ഉണ്ടായിരുന്നില്ല, ട്രെയിൻ വൃത്തികേടാക്കി എന്ന പ്രചരണം അടിസ്ഥാന രഹിതം’: വൈറൽ കുറിപ്പ്

പാലക്കാട്: വന്ദേ ഭാരത് എക്സ്പ്രസിന്റെ ഗ്ലാസ്സിൽ വി.കെ. ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്റർ പതിപ്പിച്ച സംഭവം വൻ വിവാദമായിരിക്കുകയാണ്. ഷൊർണൂർ സ്‌റ്റേഷനിൽ ട്രെയിനിന് നൽകിയ സ്വീകരണത്തിനിടെയായിരുന്നു സംഭവം. ശ്രീകണ്ഠൻ എം.പിയെ വിമർശിച്ച് രാഷ്ട്രീയ നേതാക്കൾ അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ, സോഷ്യൽ മീഡിയ ആരോപിക്കുന്നത് പോലെയുള്ള സംഭവങ്ങൾ ഒന്നും ഷൊർണൂരിൽ വെച്ച് സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഷൊർണൂരിൽ വെച്ച് തന്റെ മുന്നിലൂടെ കടന്നു പോയ ട്രെയിനിൽ എം.പിയുടെ ഫോട്ടോയോ ഗ്ലാസിൽ പറ്റിപ്പിടിച്ച പൂക്കളുടെ ഇല്ലികളോ ഉണ്ടായിരുന്നില്ലെന്നും, ട്രെയിൻ വൃത്തികേടാക്കി എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നുമാണ് റഷീദ് കൈപ്പുറം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്. വന്ദേ ഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പിന് വേണ്ടി പൊരുതിയ പാലക്കാടിന്റെ പ്രിയപ്പെട്ട എം.പി വി.കെ ശ്രീകണ്ഠന് അദ്ദേഹം അഭിനന്ദനങ്ങൾ നേരുന്നുമുണ്ട്. ഈ കുറിപ്പിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ശ്രദ്ധേയമാകുന്ന കുറിപ്പിന്റെ പൂർണരൂപം:

വന്ദേഭാരതിനു ഷൊർണൂരിൽ ഒരുക്കിയ സ്വീകരത്തിൽ എനിക്കും പങ്കെടുക്കാനായി.
ഷൊർണൂരിൽ വന്ദേഭാരതിനു സ്റ്റോപ്പ്‌ അനുവദിച്ചത് എം പിയുടെ ഇടപെടൽ കൊണ്ട് മാത്രമാണ്.
ഷൊർണൂരിൽ സ്റ്റോപ്പ്‌ ഇല്ലെങ്കിൽ പ്രതിഷേധം ഉയർത്തുമെന്നു വി കെ ശ്രീകണ്ഠൻ എം പി മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രധാനമന്ത്രി മോഡി പച്ചക്കൊടി കാട്ടുന്ന വന്ദേഭാരതിനു ഷൊർണുറിൽ സ്റ്റോപ്പ്‌ ഇല്ലെങ്കിൽ താൻ ചുകപ്പ് കൊടി കാട്ടുമെന്ന് എം പി പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം കനക്കുമെന്ന് എല്ലാവർക്കും ബോധ്യവും ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ റെയിൽവേ സ്റ്റോപ്പ്‌ അനുവദിച്ചപ്പോൾ അത് ശ്രീകണ്ഠന്റെ വിജയമായി മാറി.
വന്ദേ ഭാരത് കടന്നുവന്നപ്പോൾ സ്വീകരണം ഒരുക്കാൻ ആയിരത്തിലേറെ പേരെത്തിയതും അത് കൊണ്ടാണ്. സ്റ്റേഷനിൽ എത്തിയ നൂറുകണക്കിന് യാത്രക്കാർ ശ്രീകണ്ഠനെ അഭിനന്ദിക്കുന്നതും കണ്ടു. അവർക്ക് അറിയാം തങ്ങളുടെ എം പിയുടെ ഇടപെടലുകൾ.വന്ദേഭാരത് സ്വീകരിക്കാൻ ഷൊർണുരിൽ എത്തിയതും ആ വികാരം കൊണ്ടാണ്.
നാമമാത്രമായ പ്രവർത്തകരുമായെത്തി ബി ജെ പി രാഷ്ട്രീയ ലാഭത്തിനു ശ്രമിച്ചിരുന്നു. അവർ ചെണ്ട കൊട്ടി എം പിയുടെ സന്നിധ്യത്തിൽ പരിഹാസം തീർത്തു അസ്വസ്ഥത കാട്ടിയിരുന്നു. എം പി ക്കൊപ്പം നിന്നവർ രസകരമായ മുദ്രാവാക്യത്തിലൂടെ അവർക്ക് മറുപടിയും കൊടുത്തു കൊണ്ടേ ഇരുന്നു.
“സ്റ്റോപ്പ്‌ ഞങ്ങൾ വാങ്ങിക്കോളാം..
ചെണ്ട നിങ്ങൾ കൊട്ടിക്കൊളീം..” എന്നിങ്ങനെയൊക്കെയായിരുന്നു മറുപടികൾ. എം പിയുടെ സാന്നിധ്യത്താൽ നിഷ്പ്രഭമായ ബിജെപിക്ക് രാഷ്ട്രീയ ലാഭത്തിനു കഴിഞ്ഞില്ല.
ട്രെയിൻ സ്റ്റേഷനിൽ വന്നപ്പോൾ ജീവനക്കാരെ മഴ വക വെക്കാതെ എം പി നേരിൽ കണ്ടു അനുമോദിച്ചു. ട്രെയിൻ എത്തും മുന്പേ തുടങ്ങിയ മഴ അപ്പോഴും അവസാനിച്ചിരുന്നില്ല. മഴ നനഞ്ഞാണ് എം പി എഞ്ചിൻ ഭാഗത്തു ഓടി എത്തിയത്.
കോരിച്ചൊരിയുന്ന മഴയിൽ ട്രെയിൻ ഗ്ലാസിൽ മഴവെള്ളം നിറഞ്ഞിരുന്നു. ട്രെയിൻ കാണാൻ എത്തിയവരുടെ കയ്യിലെ പ്ലാകാർഡുകളും മഴയിൽ കുതിർന്നിരുന്നു. ചിലർ അത് ഗ്ലാസ്സിലെ വെള്ളത്തിൽ പതിപ്പിച്ചു. പലതും അപ്പോൾ തന്നെ നിലത്തു വീണു. ട്രെയിനിനു വിതറിയ പൂക്കളുടെ ഇല്ലികളും ഗ്ലാസിലെ വെള്ളത്തിൽ തടഞ്ഞു നിന്നിരുന്നു.
5-8 മിനുട്ട് മാത്രം സ്റ്റേഷനിൽ നിന്ന ട്രെയിനിനെ കൗതുകത്തോടെ നോക്കി നിന്നവരുണ്ട്. ചിലർ അകത്തു കയറി. സീറ്റിലിരുന്നിട്ടുണ്ട്. ചിലർ സീറ്റുകൾ തൊട്ടു നോക്കുന്നുണ്ടായിരുന്നു. ചിലർ ഗ്ലാസ്സിൽ തല വെച്ചു അകത്തേക്ക് നോക്കുന്നുണ്ടായിരുന്നു. ട്രെയിൻ തൊട്ടു നോക്കുന്നവരും ഉണ്ടായിരുന്നു.
എന്തായാലും ട്രെയിൻ എൻജിൻ ഭാഗത്തു തന്നെ പ്ലാറ്റ്ഫോമിലായിരുന്നു ഞാൻ. ട്രെയിൻ കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നിട്ടുണ്ട്. ട്രെയിനിൽ തൃശ്ശൂരിൽ നിന്നെത്തിയ ഏതാനും മാധ്യമ പ്രവർത്തകരും എനിക്കൊപ്പമുണ്ടായിരിന്നു.
എന്റെ മുന്നിലൂടെ കടന്നു പോയ ട്രെയിനിൽ എം പിയുടെ ഫോട്ടോയോ ഗ്ലാസിൽ പറ്റിപ്പിടിച്ച പൂക്കളുടെ ഇല്ലികളോ ഉണ്ടായിരുന്നില്ല.
ട്രെയിൻ വൃത്തികേടാക്കി എന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. ചില വൃത്തികെട്ട മനസ്സികളുടെസൃഷ്ടി മാത്രമാണത്. അവർ അങ്ങനെ എങ്കിലും ചെയ്യേണ്ടേ. എങ്കിലല്ലേ അവർ അവരാകൂ.
വന്ദേ ഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പിന് പൊരുതിയ പാലക്കാടിന്റെ പ്രിയപ്പെട്ട എം പി വി കെ ശ്രീകണ്ഠന് അഭിനന്ദനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button