
ഹരിപ്പാട്: ആലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ തെങ്ങിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. താമല്ലാക്കൽ കെവി ജെട്ടി – കാട്ടിൽ മാർക്കറ്റ് റോഡിൽ എസ്എൻവി എൽപി സ്കൂളിന് സമീപം ആയിരുന്നു അപകടം. പിക്കിപ്പിന്റെ ഡ്രൈവർ ചെറുതന സ്വദേശി രഞ്ജു (33), പശ്ചിമബംഗാൾ സ്വദേശികളായ ബാഹു മണ്ഡൽ( 34 ), ബിസു (35 ) എന്നിവർക്കാണ് പരിക്കേറ്റത്.
ആലപ്പുഴയിലെ കാട്ടിൽ മാർക്കറ്റിൽ നിന്നും സിമന്റ് കട്ടയുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു.
രഞ്ജുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ബാഹു മണ്ഡൽ, ബിസു എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Post Your Comments