ചവറ: ട്രാവലർ ഇടിച്ച് കാൽനടയാത്രക്കാരനായ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. നീണ്ടകര മാമൻ തുരത്തിൽ ലക്ഷ്മി വിഹാറിൽ (കാർത്തിക ഭവനം) കുഞ്ഞുമോൻ (50) ആണ് മരിച്ചത്.
Read Also : ഓപ്പറേഷൻ കാവേരി വിജയകരം: മലയാളികൾ ഉൾപ്പെടെ 561 ഇന്ത്യക്കാർ ജിദ്ദയിൽ എത്തി
ഇന്നലെ വൈകുന്നേരം നാലോടെ ദേശീയപാതയിൽ നീണ്ടകര ജംഗ്ഷന് സമീപത്തു വച്ചായിരുന്നു അപകടം. കാൽനട യാത്രക്കാരനായ കുഞ്ഞുമോന് ട്രാവലർ വന്ന് ഇടിച്ചാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ കുഞ്ഞുമോനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Read Also : ഓപ്പറേഷൻ കാവേരി വിജയകരം: മലയാളികൾ ഉൾപ്പെടെ 561 ഇന്ത്യക്കാർ ജിദ്ദയിൽ എത്തി
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സുമംഗല. മക്കൾ: അലീന, ലീഷ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12-ന് കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ നടക്കും.
Post Your Comments