മലയാള സിനിമയിലെ ചിരിയുടെ തമ്പുരാൻ മാമുക്കോയ വിടപറഞ്ഞു. താരത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടി കവിത. മാമുക്കോയ പലർക്കും സിനിമാക്കാരനായിരുന്നില്ലെന്നും ഭാഷയ്ക്കും,ഒരു നാടിനും, അവിടുത്തെ സാംസ്കാരിക യാത്രയ്ക്കും, പതിറ്റാണ്ടുകൾ പരോക്ഷമായി ചിരിയുടെയും ചെറിയ വലിയ ചിന്തകളിലൂടെയും ചുക്കാൻ പിടിച്ച സാധാരണക്കാരനായിരുന്നുവെന്നും കവിത പറയുന്നു.
read also: ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്ക് വോട്ടവകാശം: തീരുമാനവുമായി ഫ്രാൻസിസ് മാർപാപ്പ
കുറിപ്പ് പൂർണ്ണ രൂപം
എന്തൊരു വിചിത്ര ദിവസമിത് !!
ഇന്നലെയും ഇന്നുമായി ഡബ്ബിങ് സ്റ്റുഡിയോയിൽ ഇരുന്നു ജോലി ചെയ്യുമ്പോൾ , പല തവണ ഇദ്ദേഹത്തെപ്പറ്റി ആലോചിച്ചിരുന്നു. ആ ചിരിയും സ്വതസിദ്ധമായ സംസാരരീതിയും മലയാളചലച്ചിത്രലോകം വളരെ കുറച്ച് മാത്രം ഉപയോഗിച്ച അദ്ദേഹത്തിലെ വേർസടൈൽ നടനെയും…
മാമുക്കോയ നമ്മൾ പലർക്കും സിനിമാക്കാരനായിരുന്നില്ല . ഭാഷയ്ക്കും,ഒരു നാടിനും, അവിടുത്തെ സാംസ്കാരിക യാത്രയ്ക്കും, പതിറ്റാണ്ടുകൾ പരോക്ഷമായി ചിരിയുടെയും ചെറിയ വലിയ ചിന്തകളിലൂടെയും ചുക്കാൻ പിടിച്ച സാധാരണക്കാരനായിരുന്നു.
അതേ , സാധാരണക്കാരനായി ജീവിച്ച സിനിമയെന്ന മായിക ലോകത്തെ..ഒരുപക്ഷെ അവസാന മനുഷ്യരുകളിൽ ഒരാൾ ?
വിട ❤️
Post Your Comments