KeralaLatest NewsNews

‘ഇവിടെ ഒന്നും കിട്ടിയില്ല’: ഒരു വന്ദേഭാരത് തന്നിട്ട് അതിന്റെ വീമ്പ് പറഞ്ഞാല്‍ മതിയോ എന്ന് പിണറായി വിജയൻ

പേരാമ്പ്ര: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് പ്രത്യേക പരിഗണനയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞെങ്കിലും, കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന് ഒന്നും കിട്ടിയില്ലെന്ന ആരോപണമാണ് മുഖ്യമന്ത്രി ഉയർത്തുന്നത്. പ്രളയകാലത്ത് അനുവദിച്ച ധാന്യത്തിന്റെ വില കേന്ദ്രം തിരിച്ചുപിടിച്ചെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തിന് അടുത്തിടെ അനുവദിച്ചത് രണ്ട് ട്രെയിനുകള്‍ മാത്രമാണെന്നും, ഒരു വന്ദേ ഭാരത് തന്നിട്ട് അതിന്റെ വീമ്പ് പറഞ്ഞാൽ മതിയോ എന്നും മുഖ്യമന്ത്രി പരിഹസിക്കുന്നു. കോച്ച് ഫാക്ടറിയും എയിംസും എവിടെ എന്ന് ചോദിച്ച പിണറായി വിജയൻ, നഴ്സിങ് കോളജ് പോലും കേരളത്തിന് തന്നില്ലെന്നും കുറ്റപ്പെടുത്തി. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ സംസ്ഥാനത്തിന് പദ്ധതിയില്ലെന്ന വാദം തെറ്റാണെന്നും, കേരളത്തില്‍ മുന്‍ഗണന പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് എന്ന വിമര്‍ശനത്തിന് അടിസ്ഥാനമെന്തെന്നും മുഖ്യമന്ത്രി ചോദിച്ചു.

എ.ഐ ക്യാമറ സംബന്ധിച്ചുയർന്ന സംശയങ്ങൾക്കും വിവാദങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകുന്നുണ്ട്. എ.ഐ ക്യാമറ പദ്ധതി അപകടം കുറയ്ക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുകമറ സൃഷ്ടിച്ച് പദ്ധതി തടയാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച മുഖ്യമന്ത്രി, പുതിയ പരിഷ്കാരത്തില്‍ ഇരുചക്രവാഹന യാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന് തുറന്നു സമ്മതിക്കുന്നു. നിയമത്തിൽ മാറ്റം വരുത്തേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button