തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിനിടയിൽ സ്‌കൂൾ വിദ്യാർത്ഥികളോട് സംവദിച്ചത് ശ്രദ്ധേയമാകുന്നു. കുട്ടികളുമായി പ്രധാനമന്ത്രി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെ പങ്കുവെച്ചു. വിവിധ വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പ്രധാനമന്ത്രിയോടൊപ്പം സംവദിക്കാൻ അവസരമുണ്ടായി. വന്ദേ ഭാരത് ആദ്യയാത്രയ്‌ക്കൊരുങ്ങിയപ്പോൾ യാത്രക്കാരായി കുട്ടികളും ഉണ്ടായിരുന്നു. കുട്ടികളിൽ ശ്രീചിത്രാ പുവർ ഹോമിലെ ഭിന്നശേഷിക്കാരനായ ഇരുപത്തിമൂന്നുകാരനായ രാഹുൽ പ്രധാനമന്ത്രിയുടെ പ്രത്യേക ശ്രദ്ധനേടി.
ജന്മനാ കേൾക്കാനും സംസാരിക്കാനും കഴിയാത്ത രാഹുൽ, താൻ വരച്ച വന്ദേഭാരത് ട്രെയിനിന്റെ വർണചിത്രം പ്രധാനമന്ത്രിക്ക് നേരെ നീട്ടി. ചിത്രം അതീവതാല്പര്യത്തോടെ വാങ്ങിയ പ്രധാനമന്ത്രി രാഹുലിനോട് വിശേഷങ്ങൾ ആരാഞ്ഞു. യാതൊരു സങ്കോചവും കൂടാതെ രാഹുൽ ആംഗ്യഭാഷയിൽ അദ്ദേഹത്തോട് സംസാരിക്കാൻ തുടങ്ങി. രാഹുലിന്റെ ആത്മവിശ്വാസവും മുഖത്തെ നിറഞ്ഞ പുഞ്ചിരിയും ചിത്രത്തിന്റെ മേൻമയും മനസിൽ പതിഞ്ഞ പ്രധാനമന്ത്രി രാഹുലിനെ മാറോടുചേർത്ത് പിടിക്കുകയായിരുന്നു.
‘ഞാൻ സ്വന്തമായി വരച്ചതാണെന്നും താങ്കൾ ഇത് കാണാൻ വന്നതിൽ ഒരുപാട് സന്തോഷമെന്നും രാഹുൽ പറഞ്ഞു. ചിത്രം ട്രെയിനിൽ പതിക്കട്ടെ എന്നു പറഞ്ഞ് സ്വീകരിച്ച മോദി, ലോകത്തിന്റെ തന്നെ ശ്രദ്ധയിൽപ്പെടുത്താൻ കൂടിക്കാഴ്ച ട്വീറ്ററിൽ പങ്കുവെക്കുകയായിരുന്നു. രാഹുലിനോട് അദ്ദേഹം വിശേഷങ്ങൾ തിരക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്.
A memorable interaction on board the Vande Bharat Express. pic.twitter.com/Ym1KHM5huy
— Narendra Modi (@narendramodi) April 25, 2023
Post Your Comments