
കോഴിക്കോട്: മാവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. അരയൻകോട് സ്വദേശി ആമിനയ്ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ വയലിൽ പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ ആമിന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നേരത്തെ ഒരു മാസം മുമ്പും ആമിനയെ കാട്ടുപന്നി ആക്രമിച്ചിരുന്നു.
Post Your Comments