ErnakulamLatest NewsKeralaNattuvarthaNews

കു​ളി​ക്കാ​നി​റ​ങ്ങവെ കാ​ണാ​താ​യ ര​ണ്ടാ​മ​ത്തെ വി​ദ്യാ​ർത്ഥി​യു​ടെ മൃ​ത​ദേ​ഹ​വും കണ്ടെത്തി

അ​ഴി​ക്കോ​ട് തേ​ങ്ങാ​ക്കൂ​ട്ടി​ൽ ഷ​മീ​റി​ന്‍റെ മ​ക​ൻ ഇ​ൻ​ഫാ​ൻ​അ​ലി(16)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്

അ​തി​ര​പ്പി​ള്ളി: ചാ​ല​ക്കു​ടി പു​ഴ​യി​ൽ വെ​റ്റി​ല​പ്പാ​റ പാ​ല​ത്തി​നു സ​മീ​പം കാ​ണാ​താ​യ ര​ണ്ടാ​മ​ത്തെ വി​ദ്യാ​ർ​ത്ഥി​യു​ടെ മൃ​ത​ദേ​ഹ​വും കണ്ടെത്തി. അ​ഴി​ക്കോ​ട് തേ​ങ്ങാ​ക്കൂ​ട്ടി​ൽ ഷ​മീ​റി​ന്‍റെ മ​ക​ൻ ഇ​ൻ​ഫാ​ൻ​അ​ലി(16)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്.

ഇ​ന്ന​ലെ രാ​വി​ലെ 10.30-ന് ​സ്കൂ​ബാ ടീം ​ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ആണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ഴി​ക്കോ​ട് ക​ല്ലി​ങ്ക​ൽ വീ​ട്ടി​ൽ ഷ​ക്കീ​റി​ന്‍റെ മ​ക​ൻ ആ​ദി​ൽ​ഷാ(16)യു​ടെ മൃ​ത​ദേ​ഹം ഞായറാഴ്ച തന്നെ ക​ണ്ടുകി​ട്ടി​യി​രു​ന്നു.

Read Also : ഭർത്താവിനോടുള്ള വാശിക്ക് ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടി; ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം

അ​ഴി​ക്കോ​ട് സീ​തി സാ​ഹി​ബ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥിക​ളാ​യ ഇ​വ​ർ കൂട്ടു​കാ​ർ ഒ​ന്നി​ച്ച് അ​തി​ര​പ്പി​ള്ളി​യി​ൽ വി​നോ​ദ​യാ​ത്ര​ക്ക് വ​ന്ന​താ​യി​രു​ന്നു. അ​ഞ്ചം​ഗ സം​ഘം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ വെ​റ്റി​ല​പ്പാ​റ പാ​ല​ത്തി​നു സ​മീ​പം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇ​വ​രെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ആ​ദി​ൽഷാ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടു​കി​ട്ടി​യി​രു​ന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button